'ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ യുവ നടന്മാരില്‍ വിനീതേട്ടനേ ഉള്ളു'- കുറിപ്പ്

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ചിത്രം “മനോഹരം” തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം പേരു പോലെ തന്നെ മനോഹരമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തെ കുറിച്ച് അനന്തകൃഷ്ണന്‍ എന്ന പ്രേക്ഷകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ച് കുറിപ്പ് ശ്രദ്ധ നേടുകയാണ്. 90 കളിലെ ഒരു നായക സങ്കല്‍പ്പം വിനീതിലൂടെ വീണ്ടും കാണാന്‍ സാധിച്ചു എന്നാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം…

ഈ അടുത്ത കണ്ടതില്‍ വെച്ച് ലളിതവും മനോഹരവുമായ ഒരു കൊച്ചു ചിത്രം മനോഹരം! ഇത് വരെ മലയാള സിനിമയില്‍ ചര്‍ച്ച ചെയ്യാത്ത പ്ലോട്ട്. മുഖത്തെ ചിരി മായാതെ 2 മണിക്കൂര്‍ തിയേറ്ററില്‍ നിന്ന് സന്തോഷത്തോടെ കണ്ടിറങ്ങാവുന്ന ഒരു ടെന്‍ഷന്‍ ഫ്രീ സിനിമ ഫാമിലിയുമായി തിയേറ്ററില്‍ എത്തുന്നവര്‍ക്ക് ബെസ്റ്റ് ചോയിസ്.

മലയാള പ്രേക്ഷകന് മിസ് ഒരു നായക സങ്കല്‍പ്പം ഉണ്ട്. 1990 – കളില്‍ ശ്രീനിവാസനും, മുകേഷും, ജയറാമും ഒക്കെ അവതരിപ്പിച്ച രസകരമായ കഥാപാത്രങ്ങള്‍ അത്തരം ഒരു കഥാപാത്രത്തെ മനോഹരത്തിലെ മനോഹരനിലൂടെ കാണാന്‍ സാധിച്ചു. തീര്‍ത്തും സാധാരണക്കാരന്‍. പറന്ന് ഇടിക്കാന്‍ പറ്റില്ല ആള്‍കൂട്ടത്തില്‍ ഡാന്‍സ് ചെയ്യില്ല, പുറകെ നടക്കാന്‍ നായികമാര്‍ ഇല്ല എന്നിങ്ങനെ തീര്‍ത്തും ഒരു സാധാരണക്കാരന്‍. വിനീത് ഏട്ടന്‍ മനോഹരനെ മനോഹരമാക്കി. ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ യുവ നടന്മാരില്‍ നിങ്ങളെ ഒള്ളു വിനീത് ഏട്ടാ.

Read more