'മനോഹര'വുമായി വിനീത് ശ്രീനിവാസന്‍; ചിത്രം നാളെ തിയേറ്ററുകളില്‍

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം വീണ്ടും വിനീത് ശ്രീനിവാസന്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. നടന്‍ മനോഹരന്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന “മനോഹരം”നാളെ തിയേറ്ററുകളിലെത്തും. . അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 27ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറിനും ഗാനങ്ങള്‍ക്കും വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്.

ഇതുവരെ കണ്ടതില്‍ വച്ച് വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും വിനീത് ചിത്രത്തില്‍ അവതരിപ്പിക്കുക. മനു എന്ന ആര്‍ട്ടിസ്റ്റായി വിനീത് എത്തുമ്പോള്‍ വര്‍ഗീസ് എന്ന മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി ഇന്ദ്രന്‍സും ചിത്രത്തിലെത്തുന്നുണ്ട്. അപര്‍ണ ദാസ് ആണ് നായികയായി എത്തുന്നത്.

Read more

ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍, കലാരഞ്ജിനി, വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍, സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജെബ്ബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.