വിവാദവും വിപ്ലവവും ഏറ്റില്ല, വിശാലിന്റെ 'രത്‌നം' തിയേറ്ററില്‍ വന്‍ ഫ്‌ളോപ്പ്! ഇനി ഒ.ടി.ടിയില്‍

റിലീസിന് മുമ്പ് തന്നെ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന വിശാലിന്റെ ‘രത്‌നം’ ഇനി ഒ.ടി.ടില്‍ കാണാം. ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം എത്തിയിരിക്കുന്നത്.

വിശാലിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് രത്‌നം. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ്, റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വെളിപ്പെടുത്തി വിശാല്‍ രംഗത്തെത്തിയിരുന്നു. വിതരണക്കാരുടെ ഓഡിയോ ക്ലിപ്പും നടന്‍ പുറത്തുവിട്ടിരുന്നു. ട്രിച്ചിയിലെയും തഞ്ചാവൂരിലെയും വിതരണക്കാര്‍ രത്നത്തിന്റെ റിലീസ് തടയാന്‍ ശ്രമിക്കുന്നു എന്നായിരുന്നു വിശാല്‍ ആരോപിച്ചത്.

ചലച്ചിത്ര വിതരണക്കാരുടെ സംഘടനയിലെ ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് ആയിരുന്നു വിശാല്‍ പുറത്തുവിട്ടത്. വിശാല്‍ പണം നല്‍കാനുണ്ടെന്ന് പറയുന്ന ഒരു അജ്ഞാതന്റെ കത്ത് ആയിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വിവാദത്തിന് നടുവില്‍ ആയിരുന്നു ഏപ്രില്‍ 28ന് ചിത്രം റിലീസ് ചെയ്തത്.

എന്നാല്‍ ചിത്രത്തെ പ്രേക്ഷകര്‍ പൂര്‍ണ്ണമായും കൈയൊഴിഞ്ഞു. 20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ രത്‌നം ചിത്രത്തിനായില്ല. ഇതോടെയാണ് ചിത്രം പെട്ടെന്ന് തന്നെ ഒ.ടി.ടിയില്‍ എത്തിയത്. പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ഹരി ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

Read more