കുടുംബവുമൊന്നിച്ച് ഒരു സിനിമ കാണാൻ തിയേറ്ററുകളിലേക്ക് എത്തുക എന്നത് മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ചിലവ് കൂടിയ ഒരു ഏർപ്പാടാണ്. അപ്പോൾ ഏത് സിനിമയും വെറും 99 രൂപയിൽ കാണാം എന്ന ഒരു ഓഫർ വന്നാൽ ആരെങ്കിലും നിരസിക്കുമോ?
വർഷത്തിലൊരിക്കൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ പ്രേക്ഷകർക്ക് തീയേറ്ററുകളിൽ പ്രവേശനം അനുവദിക്കുന്ന ഒരു ക്യാംപെയ്ൻ കഴിഞ്ഞ വർഷം മൾട്ടിപ്ലക്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു.
ദേശീയ സിനിമാദിനമായ ഒക്ടോബർ 13 ന് ആ ഓഫർ വീണ്ടും വരുന്നുണ്ട്. അതിലൂടെ രാജ്യമൊട്ടാകെ നാലായിരത്തോളം സ്ക്രീനുകളിലാണ് 99 രൂപയ്ക്ക് സിനിമ കാണാൻ അവസരം കൈവരുന്നത്. മൾട്ടിപ്ലക്സ് അസ്സോസിയേഷന് കീഴിലുള്ള പി. വി. ആർ ഐനോക്സ്, സിനി പൊളിസ്, മിറാഷ് സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ2, മൂവി ടൈം. വേവ്, എം2 കെ, ഡിലൈറ്റ്, തുടങ്ങീ മൾട്ടിപ്ലക്സ് ശൃംഖലകളിലാണ് 99 രൂപയുടെ ഈ ഓഫർ ലഭ്യമാവുന്നത്.
സിനിമാ വ്യവസായത്തിന് ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിക്കുന്നത്. കഴിഞ്ഞ വർഷം ഒറ്റദിവസം കൊണ്ട് 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഈ വർഷം അതിലും കൂടുതൽ വിറ്റുവരവ് പ്രതീക്ഷിക്കുന്നുണ്ട്.
Read more
ജയിലർ, ജവാൻ, ഗദ്ദർ2, ഓ. എം. ജി 2, ഭോല ശങ്കർ എന്നീ സിനിമകളിലൂടെ 700 കോടിക്ക് മുകളിൽ വിറ്റുവരവാണ് തിയേറ്ററുകൾക്ക് ലഭിച്ചത്. എന്തായാലും ഒക്ടോബർ 13 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.