പള്ളിയോടങ്ങളില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ല, ഷൂസിട്ട് ഫോട്ടോ ഷൂട്ട് ; നടിക്ക് എതിരെ പള്ളിയോട സേവാസംഘം

തൃക്കുളങ്ങര പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് നടത്തിയ സീരിയല്‍ നടി നിമിഷയ്‌ക്ക് എതിരെ പ്രതിഷേധം. ചാലക്കുടി സ്വദേശിനി നിമിഷയ്ക്ക് എതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന്‍, സെക്രട്ടറി പാര്‍ഥസാരഥി ആര്‍.പിള്ള എന്നിവര്‍ അറിയിച്ചു.

പള്ളിയോടങ്ങളില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നാണ്. ഇവര്‍ ചെരിപ്പിട്ടാണ് കയറിയതും. വ്രതശുദ്ധിയോടെയാണ് പുരുഷന്‍മാര്‍ പള്ളിയോടത്തില്‍ കയറുന്നത്.

പള്ളിയോടങ്ങളെല്ലാം നദിതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ് സൂക്ഷിക്കുന്നത്. ഇവിടെപ്പോലും ആരും പാദരക്ഷ ഉപയോഗിക്കില്ല. മാത്രമല്ല, ഓരോ പള്ളിയോടവും അതാത് പള്ളിയോടക്കരയുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ അനുമതിയില്ലാതെ പള്ളിയോടത്തിലോ പുരയിലോ ആരും കയറാന്‍ പാടില്ലെന്നതാണ് രീതി.

Read more

ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്. പള്ളിയോടത്തില്‍ തുഴച്ചില്‍കാര്‍ പോലും നോമ്പെടുത്ത് ചെരുപ്പിടാതെയാണ് കയറുന്നതെന്നാണ് വിമര്‍ശകരുടെ പക്ഷം.