കേരളത്തിലെ ആദ്യ ദിന കളക്ഷന്‍ നേട്ടത്തില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയനെ കെജിഎഫ് 2 മറികടന്നതായി റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നും ആദ്യ ദിനം 7.25 കോടി രൂപ കെജിഎഫ് 2 നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ഏഴ് കോടി ഇരുപതു ലക്ഷം നേടിയ ഒടിയന്‍, ആറു കോടി എഴുപതു ലക്ഷത്തോളം നേടിയ മരക്കാര്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ കെജിഎഫ് 2 വിന് പിന്നിലായി.
തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ ബോക്‌സോഫീസ് കലക്ഷനില്‍ വന്‍മുന്നേറ്റമാണ് കെജിഎഫ് നടത്തുന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം ആദ്യദിവസം 50 കോടിയാണ് ചിത്രം നേടിയത്. കൃത്യമായ കണക്കുകള്‍ വന്നു തുടങ്ങുന്നതേയുള്ളൂ. കെജിഎഫ് 2 നിരവധി റെക്കോര്‍ഡുകള്‍ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
#KGFChapter2 BEATS #Odiyan to become the BIGGEST opener ever in Kerala Box Office.
— Manobala Vijayabalan (@ManobalaV) April 15, 2022
#KGF2 –
All Time Record Opening In Kerala Box Office By Beating #Odiyan ( ₹7.25 CR ) 💥
Congratulations @TheNameIsYash @prashanth_neel 👏 pic.twitter.com/agac3nPnHm
— Kerala Box Office (@KeralaBxOffce) April 14, 2022
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പാമ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ബീസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്.
2018ല്‍ റിലീസ് ചെയ്ത കെ ജി എഫ് എന്ന സിനിമയുടെ തുടര്‍ച്ചയാണ് കെ ജി എഫ് ചാപ്റ്റര്‍ 2. യാഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
Read more
100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹോമബിള്‍ ഫിലിംസാണ്. കന്നഡ ഭാഷയിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് കെ ജി എഫ് ചാപ്റ്റര്‍ 2. കേരളത്തിലെ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് നടന്‍ പൃഥ്വിരാജാണ്.