ഗോൾഡൻ ഗ്ലോബ് നോമിനേഷൻ; 'ഓപ്പൺഹൈമറെ' പിന്നിലാക്കി വീണ്ടും 'ബാർബി'

എൺപത്തിയൊന്നാമത് ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ പ്രഖ്യാപിച്ചു. ആഗോള ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിച്ച ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്ത മാർഗോട്ട് റോബി ചിത്രം ‘ബാർബി’യാണ് ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ ചിത്രം. ഒൻപത് നോമിനേഷനുകളാണ് ബാർബിക്ക് ലഭിച്ചത്. അതേ സമയം ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺഹൈമർ’ എട്ട് നോമിനേഷനുകളുമായി തൊട്ടുപിന്നിലുണ്ട്.

കൂടാതെ മാർട്ടിൻ സ്കോർസസെ സംവിധാനം ചെയ്ത ലിയോണാർഡോ ഡി കാപ്രിയോ ചിത്രം ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന ചിത്രം ഏഴ് നോമിനേഷനുകളാണ് ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാര പട്ടികയിൽ നേടിയിരിക്കുന്നത്.

അനാറ്റമി ഓഫ് ഓ ഫാൾ, കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ, മെയിസ്ട്രൊ, ഓപ്പൺഹൈമർ, പാസ്റ്റ് ലൈവ്സ്, ദ് സോൺ ഓഫ് ഇന്ററസ്റ്റ് എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള ഡ്രാമ വിഭാഗത്തിൽ നോമിനേഷൻ നേടിയ ചിത്രങ്ങൾ.

എയർ, അമേരിക്കൻ ഫിക്‌ഷൻ, ബാർബി, ദ് ഹോൾഡോവേഴ്സ്, മെയ് ഡിസംബർ, പുവര്‍ തിങ്സ് എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള മ്യൂസിക്കൽ/കോമഡി വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

Read more

ക്രിസ്റ്റഫർ നോളൻ (ഓപ്പൺഹൈമർ), ഗ്രേറ്റ ഗെർവിഗ് (ബാർബി), ബ്രാഡ്‌ലി കൂപ്പർ (മയിസ്ട്രൊ), സെലിൻ സോങ് (പാസ്റ്റ് ലൈവ്സ്), മാർട്ടിൻ സ്കോഴ്സസെ (കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ), യൊർഗോസ് ലാന്തിമൊസ് (പുവർ തിങ്സ്) എന്നിവരാണ് മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് മാറ്റുരയ്ക്കുന്നത്.