ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്, നോളന്‍ ചിത്രത്തെ കടത്തിവെട്ടിയ 'ബാര്‍ബി'; ഇനി ഒ.ടി.ടിയില്‍

ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറിയ ‘ബാര്‍ബി’ ഇനി ഒ.ടി.ടിയിലേക്ക്. ജൂലൈ 21ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ക്ലാഷ് റിലീസ് ആയി എത്തിയ ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ ചിത്രത്തെ കടത്തിവെട്ടി 276.39 കോടി രൂപ കളക്ഷന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നു.

2023ലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ്സ് കളക്ഷന്‍ ആണ് സിനിമയുടേത്. ആമസോണ്‍ പ്രൈമിലും ബുക്ക് മൈ ഷോയിലും വാടക അടിസ്ഥാനത്തില്‍ നേരത്തെ സിനിമ സ്ട്രീം ചെയ്തിരുന്നു. ഡിസംബര്‍ 21 മുതല്‍ ജിയോ സിനിമ പ്ലാറ്റ്‌ഫോമില്‍ ചിത്രം ലഭ്യമാകും.

മികച്ച സംവിധായകയ്ക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച സംവിധായികയാണ് ഗ്രെറ്റ ഗെര്‍വിഗ്. സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങാത്ത ‘ലേഡി ബേഡ്’, പാട്രിയാര്‍ക്കിയെ പൊളിച്ചെഴുതുന്ന ‘ലിറ്റില്‍ വിമണ്‍’ പോലുള്ള സിനിമകളുടെ സംവിധായിക ബാര്‍ബിയുടെ ലോകത്തെ എങ്ങനെ പൊളിച്ചെഴുതുമെന്ന പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ക്ക്.

Read more

മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്ലിംഗും ആയിരുന്നു ബാര്‍ബി, കെന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം ലോകമെമ്പാടും ബാര്‍ബി പാവകളുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായതായും കണക്കുകള്‍ എത്തിയിരുന്നു.