ഓസ്‌കര്‍ വേദിയില്‍ വെച്ച് അവതാരകന്‍ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവം ഏറെ ചര്‍ച്ചയ്ക്ക് ഇടയാക്കി കഴിഞ്ഞു. ഭാര്യയ്ക്കു മുടിയില്ലാത്തതിനെ കളിയാക്കി കൊണ്ടുള്ള അവതാരകന്റെ കമന്റാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. എന്നാല്‍ വില്‍ സ്മിത്തിന്റെ ആ തല്ല് ക്രിസ് റോക്കിന്റെ വരാനിരിക്കുന്ന കോമഡി ടൂറിന് നേട്ടം കൊണ്ടുവന്നിരിക്കുകയാണ്.
ഓസ്‌കാര്‍ സംഭവത്തിന് ശേഷം ക്രിസ് റോക്ക് അവതരിപ്പിക്കുന്ന കോമഡി ടൂറിന്റെ ടിക്കറ്റുകള്‍ വലിയ തോതില്‍ വിറ്റുപോകുന്നത്. ‘ഞങ്ങള്‍ കഴിഞ്ഞ മാസം വിറ്റതിലും കൂടുതല്‍ ടിക്കറ്റുകള്‍ ഒറ്റരാത്രികൊണ്ട് വിറ്റു’, ഇവന്റ് ടിക്കറ്റുകള്‍ക്കായുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസായ ടിക്ക് പിക്ക് ട്വീറ്റ് ചെയ്തു.
സംഭവത്തിന് പിന്നാലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിച്ചതായി ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു. മാര്‍ച്ച് 18ന് 46 ഡോളര്‍ ആയിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 341 ഡോളറായി ഉയര്‍ന്നുവെന്ന് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഒന്ന് വരെ ബോസ്റ്റണിലെ വില്‍ബര്‍ തിയേറ്ററില്‍ ആറ് ഷോകളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
Read more
അതേസമയം ക്രിസ് റോക്കിനോട് വില്‍ സ്മിത്ത് നേരിട്ട് മാപ്പ് പറഞ്ഞിട്ടുണ്ട്. എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളും വിനാശകരമാണ്. കഴിഞ്ഞ രാത്രിയിലെ അക്കാദമി അവാര്‍ഡ് ദാന ചടങ്ങിലെ എന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാവാത്തതുമാണ്. എന്റെ നേരെയുള്ള തമാശകള്‍ ജോലിയുടെ ഭാഗമാണ്. പക്ഷെ ജെയ്ഡയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാന്‍ വികാരാധീനനനായി പ്രതികരിച്ചു. വില്‍ സ്മിത്ത് പറഞ്ഞു.