നമിത പ്രമോദിനെ നായികയാക്കി ബോബന്‍ സാമുവല്‍ ഒരുക്കിയ ചിത്രമാണ് അല്‍ മല്ലു. സമകാലീന പ്രവാസ ലോകത്തെ മലയാളി പെണ്‍കുട്ടിയുടെ കഥയാണ് അല്‍ മല്ലു പറയുന്നത്. സദാചാരത്തിന്റെ കാര്യം വരുമ്പോള്‍ പുരുഷന്‍ നായകനും സ്ത്രീ പിഴച്ചവളുമാകുന്ന സമൂഹത്തെയാണ് ചിത്രത്തില്‍ പ്രദിപാതിക്കുന്നത്. പ്രവാസികളുടെ കറയറ്റ സൗഹൃദവും പ്രശ്‌നങ്ങളും അതിജീവനശ്രമങ്ങളും ചിത്രത്തിലൂടെ പറയുന്നു.
നായികാ പ്രധാന്യമുള്ള ചിത്രമായാണ് അല്‍ മല്ലു ഒരുക്കിയിരിക്കുന്നത്. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രമായാണ് നമിത ചിത്രത്തിലെത്തുന്നത്. നമിതയുടെ അഭിനയമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. നേരത്തെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഗൗരവം നിറഞ്ഞ വേഷം കൃത്യമായി അഭിനയിച്ച് ഫലിപ്പിക്കാന്‍ നമിതക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്തിലെത്തുന്ന മിയയും ലാലും തങ്ങളുടെ ഭാഗം കൃത്യതയോടെ അവതരിപ്പിച്ചിട്ടുണ്ട്.
നായകനായെത്തിയ പുതുമുഖതാരം ഫാരിസും തൃപ്തികരമായ അഭിനയം കാഴ്ചവക്കുന്നുണ്ട്. വില്ലനായെത്തിയ അനൂപും കഥാപാത്രത്തെ മികച്ചതാക്കി. ധര്‍മ്മജന്‍, മിഥുന്‍ രമേശ്, വരദ എന്നിവരും വേഷം ഭംഗിയാക്കി. അബുദാബി, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച അല്‍ മല്ലുവില്‍ ഗള്‍ഫിന്റെ സൗന്ദര്യവും ജീവിതവും ഒപ്പിയെടുത്തിട്ടുണ്ട്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിവേക് മേനോന്‍ ആണ് ഛായാഗ്രഹണം.