'ഗോപി സുന്ദറിന്റെ കറിവേപ്പില..'; രൂക്ഷമായി പ്രതികരിച്ച് അഭയ ഹിരണ്‍മയി! വൈറല്‍

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷന്‍ഷിപ്പും വേര്‍പിരിയലുമൊക്കെയാണ് അഭയ ഹിരണ്‍മയിയെ വാര്‍ത്താ താരമാക്കിയത്. പലപ്പോഴും രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും അഭയക്കെതിരെ നടന്നിട്ടുണ്ട്. ഗോപി സുന്ദറുമായി പിരിഞ്ഞതിന് ശേഷവും വലിയ തോതില്‍ അഭയക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

തനിക്കെതിരെ വരുന്ന കമന്റുകള്‍ക്കെല്ലാം തന്നെ കൃത്യമായ രീതിയില്‍ അഭയ മറുപടിയും നല്‍കാറുണ്ട്. തന്നെ അധിക്ഷേപിച്ചു കൊണ്ടുള്ള ഒരു കമന്റിന് അഭയ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജാസി ഗിഫ്റ്റിനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ച അനുഭവം അഭയ പോസ്റ്റ് ചെയ്തിരുന്നു.

അതിന് താഴെയാണ് അഭയ അപമാനിക്കുന്ന തരത്തില്‍ കമന്റ് എത്തിയത്. ‘ഗോപി സുന്ദറിന്റെ കറിവേപ്പില’ എന്നാണ് ഒരാള്‍ കമന്റിട്ടത്. അതിന് കുറിക്കു കൊള്ളുന്ന മറുപടിയും അഭയ നല്‍കി.

”ഞാന്‍ കറിവേപ്പിലയാണോ ചൊറിയന്നമാണോ എന്ന് നീ വന്നു മുന്നില്‍ നില്‍ക്കുമ്പോ മനസിലാകും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവര്‍ വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റാണെന്ന് അവരെ ഞാനൊന്ന് ഓര്‍മിപ്പിക്കണമല്ലോ” എന്നാണ് അഭയ കുറിച്ചത്.

Read more

പിന്നാലെ അഭയയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ കമന്റ് നീക്കം ചെയ്തു. അതേസമയം, ഗോപി സുന്ദറുമായി പിരിഞ്ഞതിനു പിന്നാലെ സംഗീതത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് അഭയ. തന്റെ വിശേഷങ്ങള്‍ എല്ലാം ഗായിക സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.