നെഞ്ചുവേദന വന്നത് ലണ്ടന്‍ യാത്ര കഴിഞ്ഞെത്തിയപ്പോള്‍; റഹ്‌മാന്‍ ആശുപത്രി വിട്ടു

സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍ ആശുപത്രി വിട്ടു. ഉച്ചയ്ക്ക് 12 മണിയോടെയാണ് എആര്‍ റഹ്‌മാനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പതിവ് പരിശോധനകള്‍ക്ക് ശേഷം എആര്‍ റഹ്‌മാനെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പതിവ് പരിശോധനകള്‍ക്ക് ശേഷം എആര്‍ റഹ്‌മാനെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലണ്ടന്‍ യാത്ര കഴിഞ്ഞ് ശനിയാഴ്ച രാത്രിയാണ് റഹ്‌മാന്‍ ചെന്നൈയില്‍ തിരിച്ചെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

നിര്‍ജ്ജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്‌നമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇസിജി, എക്കോ കാര്‍ഡിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. ഞായറാഴ്ച തന്നെ റഹ്‌മാനെ ആന്‍ജിയോഗ്രാമിന് വിധേയമാക്കുമെന്നാണ് വിവരം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടന്ന് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് റഹ്‌മാനെ ആശുപത്രിയില്‍ എത്തിച്ചത്.

റഹ്‌മാന്റെ ആരോഗ്യനില തൃപ്തികരണമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും വ്യക്തമാക്കി. ”എആര്‍ റഹ്‌മാനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത അറിഞ്ഞയുടന്‍ ഞാന്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് ആരോഗ്യവിവരങ്ങള്‍ തിരക്കി. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു” എന്നാണ് റഹ്‌മാന്‍ പറയുന്നത്.

Read more