കസ്തൂരിമാന്‍ എന്ന പ്രേക്ഷകപ്രീതി നേടിയ സീരിയലിലൂടെ ശ്രദ്ധേയമായ ശ്രീറാം രാമചന്ദ്രനും കൂടെ ഗോപിക അനിലും ചേര്‍ന്ന് അഭിനയിച്ച ‘കല്യാണി’ എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധ നേടുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ 42-ാമതായി തുടരുകയാണ് ഗാനം.
ശ്രാവണ്‍ ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ജിതിന്‍ ലാല്‍ വിജയ്‌യും ആവണി മല്‍ഹാറും ചേര്‍ന്നാണ്.
സംഗീത സംവിധാനം, ഗാനരചന എന്നിവ ചെയ്തിരിക്കുന്നതും ജിതിന്‍ ലാല്‍ വിജയ് തന്നെയാണ്. സമോദ് അലക്‌സ് ആണ് ഛായാഗ്രഹണം. അച്ഛനും മകളും ഭര്‍ത്താവും ഭാര്യയുമായുള്ള ബന്ധമാണ് ”കണ്ണേ നീ ആട് ഊഞ്ഞാലിലാട്” എന്ന ഗാനത്തില്‍ കാണിക്കുന്നത്.