അനുവാദമില്ലാതെ സ്ത്രീകളെ ചുംബിച്ച് വിവാദത്തിലായ ഗായകന്‍ ഉദിത് നാരായണനെ പരിഹസിച്ച് പാപ്പരാസികള്‍. ഫോട്ടോയ്ക്ക് പോസ് ചെയ്യവെ ‘സര്‍ നമുക്കൊന്ന് ചുംബിച്ചാലോ’ എന്ന് പാപ്പരാസികള്‍ ഗായകനെ കളിയാക്കി കൊണ്ട് ചോദിക്കുകയായിരുന്നു. ‘ദ് റോഷന്‍സ്’ എന്ന ഡോക്യുമെന്ററി സീരീസിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
എന്നാല്‍ പാപ്പരാസികള്‍ പരിഹസിച്ചിട്ടും അത് കേട്ട് ഒന്നും പറയാതെ ചിരിച്ചുകൊണ്ട് ഉദിത് നാരായണ്‍ അവിടെ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, അടുത്തിടെയാണ് ലൈവ് മ്യൂസിക് ഷോയ്ക്കിടെ ഉദിത് നാരായണ്‍ സെല്‍ഫി എടുക്കാനെത്തിയ ആരാധികമാരായ സ്ത്രീകളെ പിടിച്ച് ചുംബിച്ചത്.
Paps got no chill says “Ek Kiss Hojaye” to Udit Narayan !!
byu/IndianByBrain inBollyBlindsNGossip
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ നടി കരിഷ്മ കപൂര്‍, ഗായികമാരായ ശ്രേയ ഘോഷാല്‍, അല്‍ക്ക യാഗനിക് എന്നിവരെ പിടിച്ച് ചുംബിക്കുന്നതും, ഇവര്‍ ഞെട്ടിത്തരിക്കുന്നതുമായ പഴയ വീഡിയോകളും പുറത്തു വന്നു. ഇതോടെ ഉദിത് നാരാണനെതിരെ വിമര്‍ശനങ്ങള്‍ കടുക്കുകയായിരുന്നു.
ആരാധകരെ ചുംബിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് ഗായകന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ആരാധകര്‍ക്ക് ചില സമയത്ത് ഭ്രാന്താണ്. ഞങ്ങള്‍ അങ്ങനെയല്ല. മാന്യരായ ആളുകളാണ്. ചിലര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ സ്‌നേഹം ഇതിലൂടെ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ ചുംബിക്കും. നമ്മളത് ശ്രദ്ധിക്കണ്ട എന്നായിരുന്നു ഉദിത് നാരായണന്റെ പ്രതികരണം.