നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്ന ലേബലിൽ മാത്രമല്ല സുപ്രിയ മോനോൻ അറിയപ്പെടുന്നത്. മികച്ച മാധ്യമപ്രവർത്തകയായിരുന്ന അവർ ഇന്ന് പ്രമുഖ സിനിമാ നിര്‍മാതാവു കൂടിയാണ്. കഴിഞ്ഞ ദിവസമായിരുന്നു സുപ്രിയയുടെ ജമ്മദിനം. നിരവധിപ്പേരാണ് പിറന്നാൾ ആശംസകൾ നേർന്നത്.
ഇപ്പോഴിതാ തനിക്ക് ലഭിച്ച ആശംസകൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സുപ്രിയ. ഷൂട്ടിംങ്ങിനിടെ പരിക്കുപറ്റിയ പൃഥ്വിരാജ് ആരോഗ്യം വീണ്ടെടുത്തുവരികയാണെന്നും നന്ദി പറയുന്ന കുറിപ്പില്‍ സുപ്രിയ മേനോൻ എഴുതിയിരിക്കുന്നു.
ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും നന്ദി. സ്നേഹം നിറഞ്ഞ വാക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതും തനിക്ക് പ്രചോദനമാകുന്നതുമാണ്. കുടുംബത്തോടൊപ്പമായിരുന്നു ഞാൻ ജന്മദിനത്തില് ഉണ്ടായിരുന്നത്. പുഞ്ചിരിയോടുള്ള ഒരു നല്ല വര്‍ഷം താൻ പ്രതീക്ഷിക്കുന്നു. പൃഥ്വി ആരോഗ്യം വീണ്ടെടുത്തു വരികയാണ്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദിയെന്നും പറഞ്ഞാണ് സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Read more
വിലായത്ത് ബുദ്ധ’യെന്ന എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ, എനിക്ക് വിദഗ്ദ്ധരുടെ ചികിത്സ ആശുപത്രിയില്‍ ലഭിക്കുകയും ചെയ്തു. നിലവിൽ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കുറച്ച് മാസത്തേക്ക് ഫിസിയോതെറാപ്പി നിര്‍ദ്ദേശിച്ചുവെന്നും താൻ പെട്ടെന്ന് മടങ്ങിയെത്തും എന്നും പൃഥ്വിരാജ് കുറിച്ചു. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ താൻ പരമാവധി ശ്രമിക്കും. തന്നോട് സ്നേഹം പ്രകടിപ്പിച്ചവര്‍ക്ക് നന്ദി പറയുന്നതായും പൃഥ്വിരാജ് നേരത്തെ കുറിച്ചിരുന്നു.