അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങി, പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ഡ്രാഗൺ നൂറ് കോടി ക്ലബിൽ. ആഗോളതലത്തിലാണ് ചിത്രം നൂറ് കോടി ഗ്രോസ് കളക്ഷൻ കടന്നത്. സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 21 ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. വെറും 10 ദിവസത്തിനുള്ളിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ആദ്യ ദിനം മുതല്‍ തന്നെ ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ഡ്രാഗണ്‍ സ്വന്തമാക്കിയിരുന്നത്. 35 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം മൂന്നാം ദിവസം 50 കോടി കളക്ഷൻ ആഗോളതലത്തിൽ നേടിയതും ഞെട്ടിച്ചു.
What a Kathara Kathara Blockbuster! 🤩🔥 #Dragon crosses ₹100 Cr Worldwide in just 10 Days! Huge thanks to our amazing audience for all the love! 🐉❤️✨@pradeeponelife in & as #Dragon
A @Dir_Ashwath Araajagam 💥🧨
A @leon_james Musical 🎵#PradeepAshwathCombo… pic.twitter.com/X0xKWER2Oj— AGS Entertainment (@Ags_production) March 2, 2025
ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ സിനിമയാണ് ‘ഡ്രാഗൺ’. അനുപമ പരമേശ്വരൻ , കയാദു ലോഹർ , മിസ്‌കിൻ, ഗൗതം മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയത്. സിനിമ 100 കോടി ക്ലബ്ബിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നേരത്തെ പറഞ്ഞിരുന്നു. തിയറ്റർ റിലീസിനു മുൻപ് തന്നെ സിനിമയുടെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നാണ് റിപ്പോർട്ട്.
സൂപ്പർതാരങ്ങളുടെ സിനിമകളെ പിന്നിലാക്കി മുന്നേറികൊണ്ടിരിക്കുന്ന ‘ഡ്രാഗൺ’ എന്ന സിനിമയിലെ നായകൻ പ്രദീപ് രംഗനാഥൻ ഇപ്പോൾ തമിഴ് സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.