'ചന്ദ്രമുഖി 2' നായിക ആര്? ജ്യോതികയോ സിമ്രാനോ കിയാരയോ അല്ല; രാഘവ ലോറന്‍സ് പറയുന്നു

“ചന്ദ്രമുഖി 2” ചിത്രത്തെ കുറിച്ചുള്ള സുപ്രധാന വിവരം പങ്കുവച്ച് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ചിത്രത്തിലെ നായികയെ കുറിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളിലാണ് രാഘവ ലോറന്‍സ് വ്യക്തത വരുത്തുന്നത്. ജ്യോതി, സിമ്രാന്‍, കിയാര അദ്വാനി ഇവര്‍ ആരുമല്ല നായിക എന്നാണ് രാഘവ പറയുന്നത്.

“”ചന്ദ്രമുഖി 2വിന്റെ നായിക ജ്യോതിക മാഡം, സിമ്രാന്‍ മാഡം, കിയാര അദ്വാനി എന്നിവരാണെന്ന് പ്രചരിക്കുന്ന കിംവന്തികള്‍ വ്യാജമാണെന്ന് എല്ലാ മാധ്യമ സുഹൃത്തുക്കളെയും അറിയിക്കുന്നു. തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണ്. കോവിഡ് പ്രതിസന്ധികള്‍ കുറയുന്നതോടെ പ്രൊഡക്ഷന്‍ നായിക ആരാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും”” എന്നാണ് രാഘവ ലോറന്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2005ല്‍ പുറത്തിറങ്ങിയ “ചന്ദ്രമുഖി”യുടെ സീക്വല്‍ ആയാണ് ചന്ദ്രമുഖി ഒരുക്കുന്നത്. സംവിധായകന്‍ പി വാസു തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ചന്ദ്രമുഖിയില്‍ രജനികാന്ത് അവതരിപ്പിച്ച വേഷമാണ് രണ്ടാം ഭാഗത്തില്‍ രാഘവ ലോറന്‍സ് അവതരിപ്പിക്കുകയെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

Read more

രജനികാന്ത് അവതരിപ്പിച്ച വെട്ടയ്യന്‍ രാജാവ് എന്ന കഥാപാത്രമായാണ് രാഘവ ലോറന്‍സ് വേഷമിടുക. വെട്ടയ്യന്റെയും ചന്ദ്രമുഖിയുടെയും ജീവിതമാകും ചിത്രത്തിനാധാരം എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ രജനികാന്ത് ഉണ്ടാവില്ലെന്ന അഭ്യൂഹങ്ങളുമുണ്ട്. 2005ല്‍ പുറത്തിറങ്ങിയ തമിഴ് ഹൊറര്‍ കോമഡി ചിത്രമാണ് ചന്ദ്രമുഖി. നയന്‍താര, പ്രഭു, ജ്യോതിക, വടിവേലു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.