സൈസ് സീറോ ലുക്കിനായി ഭക്ഷണം പോലും ഉപേക്ഷിച്ചെന്ന് നടി നിയ ശര്‍മ്മ. ഒരു ഡാന്‍സ് രംഗത്തിന് വേണ്ടിയാണ് വയറ് ചാടാതിരിക്കാന്‍ നിയ ഭക്ഷണം ഉപേക്ഷിച്ചെന്ന് പറയുന്നത്. നിഖിത ഗാന്ധി ആലപിച്ച ഫൂങ്ക് എന്ന ട്രാക്കിന് വേണ്ടിയാണ് നിയ ഡാന്‍സ് ചെയ്തത്.
വയറ് ചാടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. ഒരിനം കടലയും തുച്ഛമായ അളവിലുള്ള ഭക്ഷണവുമാണ് ഏഴു ദിവസത്തോളം കഴിച്ചത്. റിഹേഴ്‌സലിനിടെ തലചുറ്റി വീഴുക വരെ ചെയ്തു. വിശപ്പോടെ കിടന്നുറങ്ങും, വിശപ്പോടെ എഴുന്നേല്‍ക്കും. ജിമ്മിലേക്കും വിശപ്പോടെ പോകുമായിരുന്നു.
ഒപ്പം കഠിനമായി വര്‍ക്കൗട്ടും ചെയ്യുമായിരുന്നു. രാത്രിയും പകലും നിര്‍ത്താതെ ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്യുകയും ചെയ്തു. അവസാനം ഇത് ആരോഗ്യത്തെ ബാധിച്ചെന്നും പിന്നീട് ഏറെ സമയമെടുത്താണ് സ്വന്തം ശരീരത്തിലെ കുറവുകളെ സ്‌നേഹിക്കാന്‍ പഠിച്ചതെന്നും നിയ പറയുന്നു.
Read more
മോഡലായും ടെലിവിഷന്‍ സീരിയലുകളിലൂടെയുമാണ് നിയ ശ്രദ്ധിക്കപ്പെടുന്നത്. ഏക് ഹസാരോം മേ മേരി ബെഹ്നാ ഹെ, ജമായ് രാജ, നാഗിന്‍ 4, ഫിയര്‍ ഫാക്ടര്‍ ഖത്തരോം കി ഖിലാഡി, ഇഷ്‌ക് മേ മര്‍ജാവ എന്നിങ്ങനെ നിരവധി ടെലിവിഷന്‍ ഷോകളിലും ട്വിസ്റ്റഡ്, ജമായ് രാജ 2 എന്നീ വെബ് സീരിസുകളിലും ആല്‍ബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.