വന്‍ വീഴ്ച്ചയില്‍ നിന്നും കുതിച്ചുകയറി ഏഷ്യാനെറ്റ്; ഏറ്റവും പിന്നിലേക്ക് വീണ് കൈരളി; ചാനല്‍ യുദ്ധത്തില്‍ വീണവരും വാണവരും

ചാനല്‍ റേറ്റിങ്ങിലെ വന്‍ വീഴ്ച്ചയില്‍ നിന്നു തിരിച്ചു കയറി ഏഷ്യാനെറ്റ്. ഒമ്പതാം ആഴ്ചയിലെ ജിആര്‍പി റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ ഇരട്ട കുതിപ്പാണ് ഏഷ്യാനെറ്റ് നടത്തിയിരിക്കുന്നത്. പുതിയ റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ ഏഷ്യാനെറ്റിന് 715 പോയിന്റുകളാണ് ഉള്ളത്.

ഏഴാം ആഴ്ചയില്‍ 676 പോയിന്റ് റേറ്റിങ്ങ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് കഴിഞ്ഞ ആഴ്ചയില്‍ എത്തിയപ്പോള്‍ 369 ലേക്ക് വീണിരുന്നു. ഇവിടെ നിന്നാണ് വന്‍ തിരിച്ചുവരവ് നടത്തിയത്. പാക്കേജ് രൂപ കൂട്ടിയതിനാല്‍ കേബിള്‍ ടിവി സംഘടനകള്‍ കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റും സീ കേരളവും നല്‍കുന്നത് ഒഴിവാക്കിയിരുന്നു.

സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ കീഴില്‍ വരുന്ന ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകളും സീ നെറ്റ് വര്‍ക്കിന്റെ കീഴിലുള്ള ചാനലുകളും കേരള വിഷന്‍ കേബിള്‍, ഡന്‍ കേബിള്‍ എന്നിവിടങ്ങളില്‍ ലഭ്യമല്ലായിരുന്നു. ഇതോടെയാണ് ഇരു ചാനലുകളും കുത്തനെ വീണത്.

ഈ ആഴ്ചത്തെ റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത് മഴവില്‍ മനോരമയാണ്. 215 പോയിന്റോടെയാണ് ചാനല്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് 205 പോയിന്റുകളോടെ ഫ്‌ളവേഴ്‌സ് ചാനലാണുള്ളത്. കഴിഞ്ഞ ആഴ്ച 310 പോയിന്റ് മഴവില്‍ മനോരമയ്ക്കും ഫ്ളവേഴ്സ് ടിവിക്ക് 268 പോയിന്റുമാണ് ഉണ്ടായിരുന്നത്.

ഏറ്റവും പിന്നില്‍ കിടന്നിരുന്ന സീ കേരളം കഴിഞ്ഞ ആഴ്ച്ച നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. 109 പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്ത് ഉണ്ടായിരുന്ന സീ ഇക്കുറി 194 പോയിന്റുമായ നാലം സ്ഥാനത്തുണ്ട്. അഞ്ചാം സ്ഥാനത്തുള്ളത് സൂര്യ ടിവിയാണ്. 168 പോയിന്റാണ് സൂര്യയ്ക്ക് ഉള്ളത്. ഇത്തവണ ഏറ്റവും പിന്നിലേക്ക് വീണത് കൈരളി ടിവിയാണ്. കൈരളിക്ക് 160 പോയിന്റുകള്‍ നേടാനെ സാധിച്ചുള്ളൂ.

കഴിഞ്ഞ ആഴ്ചയില്‍ ചാനലുകളില്‍ എത്തിയ സിനിമകളില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത് ബേസില്‍ ജോസഫ് നായകനായ ജയ ജയ ജയഹേയാണ്.

മികച്ച റേറ്റിംഗ് നേടിയ ചലച്ചിത്രങ്ങള്‍..

യ ജയ ജയ ജയഹേ – 11.82
ഒരു തെക്കന്‍ തല്ല് കേസ് – 2.44
ഷഫീക്കിന്റെ സന്തോഷം – 1.59
മൈ ബോസ്സ് – 1.43
വരനെ ആവശ്യമുണ്ട് – 1.41
വിക്രം – 1.38
ഭീഷമ പര്‍വം – 1.36
നരസിംഹം – 1.34
ശിക്കാരി ശംഭു – 1.28
മകള്‍ – 1.22
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ – 1.13
MEGA CROCODILE – 1.08
കെജിഫ് ചാപ്റ്റര്‍ 2 – 1.08
ഗീതാ ഗോവിന്ദം – 1.00