മൈക്ക് വൈറ്റിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ദി വൈറ്റ് ലോട്ടസ്’ സീരിസിലെ ഡിലീറ്റഡ് സെക്‌സ് സീനിന് 4 കോടിക്ക് മുകളില്‍ രൂപ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. സെക്‌സ് സീനിനായി അമ്പതിനായിരം ഡോളര്‍ (ഏകദേശം 4.3 കോടി രൂപ) എച്ച്ബിഒ മാക്‌സിന് ഒരു അഡല്‍റ്റ് സൈറ്റ് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
മൈക്ക് വൈറ്റ് തന്നെയാണ് സീരിസില്‍ നിന്നും സെക്‌സ് സീനുകള്‍ ഡിലീറ്റ് ചെയ്ത വിവരം പുറത്തുവിട്ടത്. സാറ കാതറിന്‍ ഹൂക്കും നിക്കോളാസ് ഡുവര്‍നെയും അഭിനയിച്ച ഒരു സെക്‌സ് സീന്‍ സീരിസിന്റെ ഭാഗമായിരുന്നു. എന്നാല്‍ 90 മിനുറ്റ് ദൈര്‍ഘ്യമുള്ള സീരിസിന്റെ അവസാനത്തില്‍ നിന്നും അത് കട്ട് ചെയ്തു എന്നാണ് മൈക്ക് വൈറ്റ് ലോട്ടസിന്റെ പോസ്റ്റ് ഷോ പോഡ്കാസ്റ്റില്‍ പറഞ്ഞത്.
അതേസമയം, ഡിലീറ്റഡ് സീനിന്റെ അവകാശം വാങ്ങാനെത്തിയ കമ്പനിയുടെ വക്താവ് സാറ കാതറിന്‍ ഹൂക്കിനെയും നിക്കോളാസ് ഡുവര്‍നെയും വച്ച് ഒരു ക്വസ്റ്റന്‍-ആന്‍സര്‍ സെക്ഷന്‍ നടത്താനും ആരാധകര്‍ക്കായി സെക്‌സ് സീന്‍ പുനരാവിഷ്‌കരിക്കാനും തയാറാണെന്നും അറിയിച്ചിരുന്നു.
‘ദി വൈറ്റ് ലോട്ടസ്’ എന്ന സാങ്കല്‍പ്പിക ആഡംബര ആഗോള റിസോര്‍ട്ട് ഹോട്ടല്‍ ശൃംഖലയില്‍ ചെലവഴിച്ച അതിഥികളുടെയും ജീവനക്കാരുടെയും ചൂഷണത്തെ കുറിച്ചാണ് ഈ സീരിസ് പറയുന്നത്. 2021 ജൂലൈ 11ന് ആണ് സീരിസിന്റെ ആദ്യ സീസണ്‍ എത്തിയത്. സീരിസിന്റെ മൂന്നാമത്തെ സീസണ്‍ ഏപ്രില്‍ 6ന് ആണ് സ്ട്രീമിംഗ് ആരംഭിച്ചത്.