'ബിഗ് ബോസ് സീസണ്‍ 3-ക്ക് തുടക്കമാകുന്നു..മത്സരാര്‍ത്ഥികള്‍ ഇവര്‍..'; വാര്‍ത്ത പങ്കുവെച്ച് പ്രതികരണവുമായി വിവേക് ഗോപന്‍

ബിഗ് ബോസ് സീസണ്‍ 3യില്‍ ആരൊക്കെയാകും മത്സരാര്‍ത്ഥികളാവുക എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ മുറുകിയിരിക്കുകയാണ്. ഷോയുടെ പ്രൊമോ എത്തിയതോടെ ഉടന്‍ മത്സരാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബിസിനസുകാര്‍, സിനിമ-സീരിയല്‍ താരങ്ങള്‍, ആക്ടിവിസ്റ്റുകള്‍, യൂട്യൂബര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ മത്സരാര്‍ത്ഥികളായി എത്തുമെന്നാണ് പ്രചരിക്കുന്നത്.

മിക്ക താരങ്ങളും തങ്ങള്‍ ബിഗ് ബോസിലേക്ക് ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ വാര്‍ത്ത പങ്കുവെച്ച് വ്യാജവാര്‍ത്തയാണെന്ന് പ്രതികരിച്ചിരിക്കുകയാണ് വിവേക് ഗോപന്‍.

“ബിഗ് ബോസ് സീസണ്‍ 3ന് തുടക്കമാകുന്നു..മത്സരാര്‍ത്ഥികള്‍ ഇവര്‍..” എന്ന വാര്‍ത്തയാണ് വിവേക് ഗോപന്‍ പങ്കുവെച്ചിരിക്കുന്നത്. “”ഇത് വ്യാജ വാര്‍ത്തയാണ്, ബിഗ് ബോസിലേക്ക് വരുന്നില്ല”” എന്നാണ് വിവേക് ഗോപന്‍ കുറിച്ചിരിക്കുന്നത്. അതേസമയം, ആക്ടിവിസ്റ്റ് രശ്മി ആര്‍. നായറും ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയാകുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ചിട്ടുണ്ട്.

vivek 1

“”വ്യക്തികളുടെ ദൈനംദിന ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി കിട്ടുന്ന വോയറിസ്റ്റ് ആനന്ദം മാര്‍ക്കറ്റു ചെയ്യുന്ന ഒരു ടെലിവിഷന്‍ പരിപാടി കാണുന്നത് പോലും എന്നെ കൊണ്ട് നടക്കാത്ത കാര്യമാണ് പിന്നാണ് അതില്‍ പങ്കെടുക്കുന്നത്. പോസ്റ്റര്‍ പ്രചാരകര്‍ ദയവു ചെയ്തു എന്നെ ഒഴിവാക്കണം”” എന്നാണ് രശ്മിയുടെ കുറിപ്പ്.

resmi nair

Read more

നേരത്തെ റിമി ടോമി, ബോബി ചെമ്മണ്ണൂര്‍, കരിക്ക് താരം അനു കെ. അനിയന്‍, യൂട്യൂബര്‍ അര്‍ജുന്‍ ദാസ്, നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ തുടങ്ങിയവര്‍ ഷോയില്‍ പങ്കെടുക്കുന്നില്ലെന്നും വ്യാജ വാര്‍ത്തകളാണ് ഉയരുന്നതെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു.