പതിനേഴോ പതിനെട്ടോ വയസുള്ള ഒരു പെണ്‍കുട്ടി എന്റെ ജീവിതത്തില്‍ വന്നതിന് ശേഷം ഉണ്ടായ മാറ്റത്തില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ; ബാലചന്ദ്ര മേനോന്‍

ഒരു കാലത്ത് നടനയായും സംവിധായകനായും തിരക്കഥകൃത്തായുമൊക്കെ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ബാലചന്ദ്ര മേനോൻ. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുൻപ് ജെബി ജംഗ്ഷനിൽ പങ്കെടുക്കവേയാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

പതിനേഴോ പതിനെട്ടോ വയസുള്ള പെണ്‍കുട്ടി തന്റെ ജീവിതത്തില്‍ വന്നതിന് ശേഷം ഉണ്ടായ മാറ്റത്തില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താൻ. മണിയന്‍പിള്ള എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് വരദയെ ആദ്യം കാണുന്നത്. അന്ന് തിരുവനന്തപുരത്തെ കീര്‍ത്തി ഹോട്ടലില്‍ വെച്ച് യാദൃശ്ചികമായിട്ടാണ് കാണുന്നത്.

വരദയുമായിട്ടുള്ള ആദ്യ കൂടി കാഴ്ചയില്‍ ഞങ്ങളെ കണ്ട ഏക സിനിമാ താരം നടന്‍ കുഞ്ചനാണ്. താന്‍ താമസിച്ചിരുന്ന റൂമിന്റെ തൊട്ടടുത്ത റൂമിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഞാന്‍ വരദയെ കണ്ട കാര്യം അവര്‍ അറിഞ്ഞിട്ടില്ല. അന്ന് താന്‍ നടനായിട്ടില്ല, സംവിധായകനാണ്. പിന്നീട് നേരെ വരദയുടെ വീട്ടിലേക്ക് കയറി ചെല്ലുകയാണ്.

ഈ പെണ്‍കുട്ടിയെ എനിക്ക് വേണം. താനൊരു സിനിമാക്കാരന്‍ ആയത് കൊണ്ട് തരാതിരിക്കരുതെന്ന് അവളുടെ അമ്മയോട് പറഞ്ഞു. തന്റെ കുടുംബ പശ്ചാതലം നോക്കാവുന്നതാണെന്നും ജാതകം നോക്കിയിട്ടും മതിയെന്ന് പറഞ്ഞു. അവളുടെ അമ്മ അന്ന് ശരിക്കും വിറച്ച് പോയിരുന്നു.

താന്‍ പോയതിന് ശേഷം എങ്ങനെയാണ് ആ കുട്ടിയുടെ മുഖത്ത് നോക്കി നോ പറയുക എന്ന് അമ്മ വരദയോട് പറഞ്ഞിരുന്നെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു. അന്ന് വീട്ടില്‍ പോവുമ്പോള്‍ വരദ കോളേജില്‍ പോയിരിക്കുകയായിരുന്നു അമ്മായിയമ്മയോട് തനിക്ക് ഇന്നും വലിയ ബഹുമാനമാണെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.