ഇങ്ങനൊരു അപമാനത്തിനായി എന്തിനാണ് കരണ്‍ ജോഹര്‍ ലതാ ദിദിയുടെ പാട്ട് ഉപയോഗിച്ചത്? സംവിധായകനും നടിയ്ക്കും എതിരെ രംഗത്തെത്തിയ ലതയുടെ കുടുംബം

എന്നും എല്ലാവരോടും വാത്സല്യത്തോടെയാണ് ലതാ മങ്കേഷകര്‍ സംസാരിച്ചിട്ടുള്ളത്. എന്നാല്‍ ലതയുടെ കുടുംബം ഒരിക്കല്‍ സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിനോടും നടി കിയാര അദ്വാനിയോടും പൊട്ടിത്തെറിക്കുകയുണ്ടായിരുന്നു.

ലതാ മങ്കേഷ്‌കര്‍ പാടി ഹിറ്റാക്കിയ ഗാനമാണ് ‘കഭി ഖുശി കഭി ഖം’. വികാര നിര്‍ഭരമായ പശ്ചാത്തലത്തില്‍ നിന്നുള്ള ആ ഗാനത്തിന്റെ പേരിലുണ്ടായ വിവാദം നിരവധി ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. നെറ്റ്ഫ്ളിക്സിന്റെ ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിക്കെതിരെയാണ് ഗായികയും കുടുംബവും രംഗത്തെത്തിയത്.

ചിത്രത്തിലെ ഒരു സീനില്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ നായികയായ കിയാരയുടെ കഥാപാത്രത്തിന്റെ രതിമൂര്‍ച്ഛ ഉണ്ടാകുന്നതായിരുന്നു രംഗം. ഇതിന്റെ പിന്നണി ഗാനമായി ഉപയോഗിച്ചത് ‘കഭി ഖുശി കഭി ഗം’ എന്ന ഗാനവും. ഇത് ലതയുടെ കുടുംബത്തെ ചൊടിപ്പിക്കുകയായിരുന്നു.

രംഗത്തിനെതിരെ പ്രസ്താവനയിറക്കി കൊണ്ടായിരുന്നു കുടുംബത്തിന്റെ പ്രതികരണം. ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ ശബ്ദത്തിലുള്ള ഭക്തിഗാനം പോലൊരു പാട്ട് എന്തിനാണ് തന്റെ നായികയുടെ ഓര്‍ഗാസം കാണിക്കാന്‍ വേണ്ടി അദ്ദേഹം ഉപയോഗിച്ചത്.

തന്റെ പാട്ടിനെ ഇങ്ങനെ വികൃതമായി അവതരിപ്പിക്കുന്നതിനെ കുറിച്ച് അവരോട് പറഞ്ഞ് ഈ പ്രായത്തില്‍ അവരുടെ മനസിനെ വേദനിപ്പിക്കുന്നില്ല. ഇങ്ങനൊരു അപമാനത്തിനായി എന്തിനാണ് കരണ്‍ ലതാ ദിദിയുടെ പാട്ട് ഉപയോഗിച്ചത്?

Read more

കഭി ഖുഷി കഭി ഗമ്മിന് വേണ്ടി ഈ പാട്ട് റെക്കോര്‍ഡ് ചെയ്തപ്പോള്‍ കരണ്‍ എന്ത് സന്തുഷ്്ടനായിരുന്നു. താനത് ഓര്‍ക്കുന്നുണ്ട് എന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. അതേസമയം, 2018ല്‍ പുറത്തിറങ്ങിയ സീരിസില്‍ കിയാരയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.