ഞാന്‍ ചെയ്താല്‍ അത് അനുകരണം, ചിത്ര ചെയ്താല്‍ കുഴപ്പമില്ല: മാറ്റി നിര്‍ത്തലിനെ കുറിച്ച് കെ.ജി മാര്‍ക്കോസ്

രൂപത്തിലും വേഷത്തിലും ആലാപനത്തിലും കെ.ജെ യേശുദാസിനെ അനുകരിച്ചെന്ന ആരോപണം കേട്ട ഗായകനാണ് കെ.ജി മാര്‍ക്കോസ്. മികച്ച ഗായകനായി പേരെടുത്തെങ്കിലും ഈ “അപരവിവാദം” മാര്‍ക്കോസിനും വിനയായി. പല സിനിമകളില്‍ നിന്നും മാര്‍ക്കോസ് തഴയപ്പെട്ടു. അനുകരിക്കാന്‍ കഴിയാത്ത അത്ര മോശം വ്യക്തിത്വമാണോ യേശുദാസിന്റേതെന്നും ചോദിക്കുകയാണ് മാര്‍ക്കോസ്.

“ഒരുപാട് മാറ്റി നിറുത്തപ്പെട്ടിട്ടുണ്ട്. എന്റെ കാലഘട്ടത്തില്‍ എനിക്കെതിരെ ഉപയോഗിച്ചിരുന്ന വലിയ ഫ്രെയിസായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നത്. ഞാന്‍ പിന്നീട് പലപ്പോഴും ചോദിക്കാറുണ്ട്, എന്തേ ഈ യേശുദാസിനെ അനുകരിക്കാന്‍ കൊള്ളൂലെ? അനുകരിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണോ യേശുദാസിന്‍റേത്. സംഗീതത്തില്‍ അദ്ദേഹം വലിയൊരു സര്‍വകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും ശബ്ദം കൊടുക്കുന്ന കാര്യത്തിലും ഉച്ചാരണത്തിലും. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.”

Read more

“ലതാമങ്കേഷ്‌കര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷെ ലതാ ജീക്ക് ട്രിബ്യൂട്ട് പോലെ ചിത്ര പാടിയിട്ടുണ്ട്. ഞാന്‍ പാടുമ്പോള്‍ അത് യേശുദാസിനെ അനുകരിക്കല്‍. അദ്ദേഹത്തിന് വേണ്ടി ആരും ഒരു ട്രിബ്യൂട്ടും ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുണ്ട്.” കൗമുദിയുമായുള്ള അഭിമുഖത്തില്‍ മാര്‍ക്കോസ് പറഞ്ഞു.