കൊച്ചിയില്‍ പഴകിയ പാല്‍ പിടിച്ചെടുത്തു; ഉപയോഗിച്ചുവന്നത് ഷാര്‍ജ, ലെസി എന്നിവ നിര്‍മ്മിക്കാന്‍

കൊച്ചി കളമശേരിയില്‍ പഴകിയ പാല്‍ പിടികൂടി. കുസാറ്റ് കാമ്പസിന് സമീപത്തെ ഡെയിലി മീറ്റ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 100 കവര്‍ പഴകിയ പാല്‍ പിടികൂടിയത്. നഗരസഭാ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് കുസാറ്റ് കാമ്പസ് പരിസരത്തെ സ്ഥാപനത്തില്‍നിന്നും പാല്‍ പിടികൂടിയത്.

നഗരസഭാ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് നഗരസഭാ അദ്ധ്യക്ഷന്‍ സീമ കണ്ണന്‍ അറിയിച്ചു. ഷാര്‍ജ ലെസി എന്നിവ നിര്‍മ്മിക്കാനായി സൂക്ഷിച്ചിരുന്ന പാലാണ് പിടികൂടിയത്.

ഇന്നലെ രാവിലെ 500 കിലോ അഴുകിയ ഇറച്ചി കളമശേരിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. അതിന് തുടര്‍ച്ചയായാണ് ഭക്ഷ്യദുരക്ഷാ വിഭാഗം വീണ്ടും പരിശോധന ശക്തമാക്കിയത്.

Read more

കളമശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് 500 കിലോ പഴകിയ ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്.