കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എയ്ക്ക് എതിരെയുള്ള പരാതിയില്‍ ഡല്‍ഹി പൊലീസ് നടപടി ആരംഭിച്ചു. പരാതി ഡല്‍ഹി പൊലീസ് സൈബര്‍ വിഭാഗമായ ഇഫ്‌സോയ്ക്ക് കൈമാറി. ജലീലിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.
കെ ടി ജലീലിന്റെ ആസാദ് കശ്മീര്‍ പരാമര്‍ശത്തെ തുടര്‍ന്ന് സുപ്രീംകോടതി അഭിഭാഷകനായ ജി.എസ്.മണിയാണ് പരാതി നല്‍കിയത്. ഓഗസ്റ്റ് 13ന് ഡല്‍ഹി തിലക് മാര്‍ഗിലെ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അഭിഭാഷകന്‍ ഡിസിപിക്ക് പരാതി നല്‍കി.
Read more
ഇതേ തുടര്‍ന്നാണ് കേസ് സൈബര്‍ വിഭാഗത്തിന് കൈമാറിയിരിക്കുന്നത്. കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ വിവാദ പരാമര്‍ശങ്ങള്‍. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ആദ്യം ന്യായീകരണവുമായി കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പോസ്റ്റുകള്‍ പിന്‍വലിക്കുകയായിരുന്നു.