മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റില്‍

കൊല്ലത്ത് നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റില്‍. അഞ്ചല്‍ പനച്ചിവിള സ്വദേശി ഹാരിസ് ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ മൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീടിനകത്തേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി അസ്വസ്ഥ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചു നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായത്.

Read more

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാരിസിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍  ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.  ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.