സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സൂരജ് പാലാക്കാരന് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നാണ് കേസ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ സൂരജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് സൂരജ് പാലാക്കാരന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.