കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിക്കായി കൂട്ടായി പരിശ്രമിക്കും; സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ ശുപാര്‍യുണ്ടായിട്ടും കേന്ദ്രം ഇത് അനുവദിക്കുന്നില്ല. മലബാര്‍ പ്രദേശത്തെ വിദേശ ഇന്ത്യക്കാരുടെ യാത്രയ്ക്കും ചരക്കുഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ടൂറിസം സാധ്യതകള്‍ മുന്നില്‍ക്കണ്ടും ആധുനിക വ്യോമയാന മേഖലയോട് കിടപിടിക്കുന്ന അടിസ്ഥാന സൗകര്യങ്ങളോടെയാണ് കണ്ണൂരില്‍ വിമാനത്താവളം ഒരുക്കിയത്. ‘പോയിന്റ് ഓഫ് കോള്‍’ പദവി ലഭിക്കാത്തത് വിമാനത്താവളത്തിന്റെ വളര്‍ച്ചയെയും പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നുണ്ട്.

പദവി ലഭിച്ചാലേ വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍നിന്നും സര്‍വീസ് നടത്താനാകൂ. നിലവില്‍ രാജ്യത്തിനകത്തുള്ള വിമാനക്കമ്പനികള്‍ക്കു മാത്രമാണ് അനുമതി. ഇവയ്ക്ക് ആവശ്യാനുസരണം സര്‍വീസ് അനുമതിയുമില്ല. കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് അവസരമുണ്ടായാല്‍ വിമാനത്താവളത്തില്‍ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും അനുബന്ധ വികസനം സാധ്യമാക്കാനുമാകും.

Read more

ഈ സാമ്പത്തിക വര്‍ഷം 1.5 മില്യണ്‍ യാത്രക്കാരും 180 കോടി ടേണോവറുമെന്ന അപൂര്‍വ്വനേട്ടം കൈവരിച്ച് ബ്രേക്ക് ഈവന്‍ പോയിന്റ് കടക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നത്.’പോയിന്റ് ഓഫ് കോള്‍’ പദവി കൂടി ലഭിച്ചാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് വന്‍ കുതിച്ചുചാട്ടം നടത്താനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.