അരിക്കൊമ്പനെ കുടുക്കാന്‍ അരിക്കെണി; കുങ്കിയാന വിക്രം ചിന്നക്കനാലില്‍, സുരേന്ദ്രനും എത്തും

ഇടുക്കി ചിന്നക്കനാലില്‍ ഭീതിപരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ശനിയാഴ്ച. ഇതിനായുള്ള ഒരുക്കങ്ങല്‍ ആരംഭിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദൗത്യത്തിന്റെ ട്രെയല്‍ നടത്തുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ രമേശ് ബിഷ്‌ണോയി പറഞ്ഞു.

അരിക്കെണിവെച്ച് കൊമ്പനെ സിമന്റ് പാലത്തിനടുത്ത് എത്തിക്കാനാണ് നീക്കം. തുടര്‍ന്ന് മയക്കുവെടി വെയ്ക്കാനാണ് പദ്ധതി. ദൗത്യസംഘത്തിലെ മൂന്ന് കുങ്കിയാനകളില്‍ ഒന്ന് വിക്രം ചിന്നക്കനാലിലെത്തി. വയനാട്ടില്‍നിന്ന് തിരിച്ച കുങ്കിയാന പുലര്‍ച്ചെയാണ് ചിന്നക്കലാലിലെത്തിയത്.

Read more

അടുത്ത ദിവസങ്ങളില്‍ രണ്ട് കുങ്കിയാനകള്‍കൂടി എത്തിക്കും. വിക്രമിന് പിന്നാലെ കോന്നി സുരേന്ദ്രന്‍, കുഞ്ചു എന്നീ കുങ്കിയാനകളും 26 അംഗ ദൗത്യസംഘവുമാണ് വരും ദിവസം ഇടുക്കിയിലേക്കെത്തുക.