ബിറ്റ്കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് ലോക്നാഥ് ബെഹ്റ

ബിറ്റ്കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാകും അന്വേഷണ സംഘം രൂപീകരിക്കുക.

ബിറ്റ്കോയിന്റെ പേരിലുണ്ടായ കൊലപാതകത്തിൽ ഡെറാഡൂണിൽ അറസ്റ്റിലായവരെ തത്കാലം കസ്റ്റഡിയില്‍ വാങ്ങില്ല. അവിടുത്തെ പൊലീസിന് എല്ലാ സഹായവും നൽകുമെന്നും ഡി.ജി.പി അറിയിച്ചു.

Read more

ബിറ്റ്കോയിൻ സാമ്പത്തിക തർക്കത്തെ തുടർന്ന് മലപ്പുറം സ്വദേശി ഡെറാഡൂണിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.  ബുധനാഴ്ച ആണ് പുലാമന്തോൾ പാലൂർ സ്വദേശി ഷുക്കൂർ ഡെറാഡൂണിൽ  കൊല്ലപ്പെട്ടത്. സംഭവത്തിൽ 5 പേരെ ഡെറാഡൂൺ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.