നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വിജയ സാദ്ധ്യതയുള്ള മണ്ഡലത്തിൽ എ.പി. അബ്ദുള്ളക്കുട്ടിയെ സ്ഥാനാർത്ഥിയാക്കുമെന്ന് സൂചന. അബ്ദുള്ളക്കുട്ടിയെ മുൻനിർത്തി മുസ്ലിം വിഭാഗത്തിന്റെയും വോട്ടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. നേരത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിലും സജീവമായിരുന്നതിനാൽ എൽ.ഡി.എഫ്. അനുഭാവ വോട്ടുകളും തനിക്കു കിട്ടുമെന്നാണ് അബ്ദുള്ളക്കുട്ടിയുടെ നിരീക്ഷണം. ലക്ഷദ്വീപിന്റെ പ്രത്യേക ചുമതലയുള്ള അബ്ദുള്ളക്കുട്ടി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രധാന പ്രചാരകനുമാകും.
മലപ്പുറത്ത് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് മത്സരിക്കാനെത്തിയതോടെ ഒരുവിഭാഗം മുസ്ലിം വോട്ടുകൾ ഭിന്നിക്കുമെന്നാണ് ബി.ജെ.പി. പ്രതീക്ഷിക്കുന്നത്. പ്രചാരണരംഗത്ത് അബ്ദുള്ളക്കുട്ടി വരുന്നതോടെ മലപ്പുറത്തും ന്യൂനപക്ഷ വോട്ടുകൾ ബി.ജെ.പി.ക്ക് വരുമെന്ന പ്രതീക്ഷയുണ്ട്. ഇതോടൊപ്പം, നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷവിഭാഗത്തിലുള്ള പൊതുസമ്മതരും സ്ഥാനാർത്ഥികളാകും. ഇതിനായി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലിം സമുദായനേതാക്കളെ കാണുന്നുണ്ട്.
Read more
ഈ തിരഞ്ഞെടുപ്പോടെ കൂടുതൽ നേതാക്കൾ ബിജെപിയിലേയ്ക്ക് വരും. കോൺഗ്രസിന്റെ കേരളത്തിലെ ചരിത്രം അവസാനിക്കും. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപിയായിരിക്കും. എൽഡിഎഫിനെ ജനം തുരത്തിയോടിക്കുമെന്നും കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.