അഭയ കേസിന്റെ വിചാരണ നടപടികൾ മൂന്നു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം. നാർകോ പരിശോധന നടത്തിയത് ഡോക്ടർമാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന് എതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിചാരണ നടപടികൾ നിർത്തി വയ്ക്കാൻ അനുവദിക്കണം എന്ന സിബിഐയുടെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. സുപ്രീം കോടതി തീരുമാനം വരുന്നത് വരെ കേസിന്റെ വിചാരണ നിർത്തി വയ്ക്കണം എന്ന ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.