കൊലയാളികളുടെ പേര് പറയാന്‍ മടിച്ച് കുമ്മനം, മുഖം മൂടി സംഘമെന്ന് ജന്മഭൂമി; സി.പി.ഐ.എമ്മെന്ന് ബി.ജെ.പി; പൊലീസ് എസ്.ഡി.പി.ഐക്കാരെ പിടികൂടിയിട്ടും നുണം പ്രചരണം തകൃതി

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് എബിവിപി പ്രവര്‍ത്തകന്‍ ശ്യാമ പ്രസാദിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളെ പിടികൂടിയിട്ടും പേര് പറയാന്‍ മടിച്ച് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍. കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എം എന്ന് പ്രചരിപ്പിച്ച് ബ.ജെപി സംസ്ഥാന കമ്മറ്റിയുടെ ഒദ്യോഗീക ഫെയ്‌സ്ബുക്ക് പേജ്. പ്രതികള്‍ മുഖം മൂടി സംഘമെന്ന് വാര്‍ത്ത നല്‍കി ബി.ജെ.പി മുഖ പത്രം ജന്മഭൂമി. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നും, പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടിയിട്ടും സംഘപരിവാര്‍ ഈ കൊലപാതകത്തെയും സി.പി.ഐ.എമ്മിന്റെ പേരിലാക്കാനാണ് ശ്രമം നടത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത നാല് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍, സലീം ഹംസ, അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്‍, കീഴലൂര്‍ സ്വദേശി ഷഹീം ഷംസുദീന്‍ എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടും മുന്‍പ് നല്‍കിയ പോസ്റ്റുകളും ട്വീറ്റുികളും വാര്‍ത്തകളുമൊന്നും തിരുത്താന്‍ സംഘപരിവാര്‍ തയ്യാറായിട്ടില്ല.

കേരളത്തില്‍ ചുവപ്പ് ഭീകരതയെന്ന പേരില്‍ ദേശീയ തലത്തില്‍ വ്യാപകമായ പ്രചരണമാണ് കഴിഞ്ഞ കുറച്ചു നാളുകളായി സംഘപരിവാര്‍ നടത്തി വരുന്നത്. അതിന്റെ ഭാഗമായാണ് ചുവപ്പ് ജിഹാദി ഭീകര എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി കേരളത്തില്‍ ജനരക്ഷാ മാര്‍ച്ച് നടത്തിയതും സി.പി.ഐ.എം കേന്ദ്രകമ്മറ്റി ഓഫീസിലേക്ക് നിരന്തരം മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നത്. ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യത്തോടെ ഇടം പിടിക്കുകയും കേരളത്തില്‍ രാഷട്രപതി ഭരണം വേണമെന്ന ആവശ്യം ബി.ജെപി ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇന്നലെ അറസ്റ്റിലാ പ്രതികളില്‍, സി.പി.ഐ.എം പ്രവര്‍ത്തകര്‍ കാക്കയങ്ങാട് ദിലീപന്‍ വധക്കേസിലെ പ്രതിയാണ് അറസ്റ്റിലായ മുഹമ്മദ്. കൊലപാതകം നടന്നു രണ്ട് മണിക്കൂറിനകം വയനാട് ബോയ്‌സ് ടൗണില്‍നിന്നാണു പ്രതികളെ തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ ഭാഗികമാണ്. വൈകുന്നേരം ആറുമണിവരെയാണു ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ജില്ലയില്‍ പൊലീസ് സുരക്ഷയും വര്‍ധിപ്പിച്ചു.

ഇന്നലെ വൈകുന്നേരമാണു പേരാവൂര്‍ കൊമ്മേരിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാം പ്രസാദിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊമ്മേരി ആടുഫാമിനു സമീപത്തുവച്ച് കാറിലെത്തിയ മുഖംമൂടിധാരികളായ സംഘം ശ്യാമിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. സമീപത്തെ വീട്ടിലേക്കു ശ്യാം ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ അക്രമിസംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

ശ്യാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തു നല്‍കിയ വിവരമനുസരിച്ചാണ് അക്രമി സംഘം സഞ്ചരിച്ച കാര്‍ പൊലീസ് തിരിച്ചറിഞ്ഞത്. നാട്ടുകാര്‍ചേര്‍ന്നു ശ്യാമിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകനു കഴിഞ്ഞയാഴ്ച ഇവിടെനിന്നു വെട്ടേറ്റിരുന്നു.

ഇന്നലെയാണ് കാക്കയങ്ങാട് സ്വദേശിയായ ഐ.ടി.ഐ വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായ നാലുപേരും. പാറക്കണ്ടം സ്വദേശി മുഹമ്മദ് (20), സലിം (26), അളകാപുരം സ്വദേശി അമീര്‍ (25), പാലയോട് സ്വദേശി ഹാഷിം (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ പേരാവൂര്‍ പൊലീസിനു കൈമാറി. രാഷ്ടീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്ന് ജില്ലാ പൊലീസ് മേധാവി ശിവ വിക്രം പറഞ്ഞു