ഇടപ്പള്ളിയില്‍ വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ഇടപ്പള്ളി സിഗ്‌നലില്‍ കൂട്ട വാഹനാപകടം. കെ.എസ്.ആര്‍.ടി.സി ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍  12 പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.

ഇടപ്പള്ളി ജംഗ്ഷനില്‍ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസ് ഒരു മിനി ലോറിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു. മിനി ലോറി ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറില്‍ ചെന്നിടിക്കുകയും ട്രാവലര്‍ മുന്നിലുണ്ടായിരുന്ന ബൈക്കില്‍ ചെന്നിടിക്കുകയും ചെയ്തു.

Read more

ഈ റൂട്ടില്‍ സ്ഥിരമായി സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍ പെട്ടത്. അടുത്തിടെ സര്‍വീസ് കഴിഞ്ഞിറങ്ങിയ വാഹനമാണ് ഇതെന്ന് ബസിലെ ജീവനക്കാര്‍ പറയുന്നു.