വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാരനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി ബന്ധുക്കളുടെ പരാതി. ലഹരി മരുന്ന് കേസില്‍ തടവില്‍ കഴിയുന്ന കണ്ണൂർ സ്വദേശിയായ 26 കാരൻ അര്‍ഷാദിനാണ് മര്‍ദ്ദനം ഏറ്റത്. കോടതിയില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോടെ പറഞ്ഞു. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തടവിലാണ്.
വീട്ടിലേക്കു ഫോണ്‍ വിളിക്കാന്‍ അനുവദിക്കാത്തത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് ജയിലില്‍ കാണാത്തിയ ബന്ധുക്കളോട് അര്‍ഷാദ് പറഞ്ഞു. ഫോണ്‍ വിളിക്കാന്‍ അനുവദിക്കാതിരുന്ന ജയില്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഹര്‍ഷദ് രണ്ട് ദിവസം നിരാഹാരം കിടക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഫോണ്‍ ചെയ്യാന്‍ അനുവദിക്കുകയും നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹത്തെ 6 ഓളം ജയില്‍ വാര്ഡന്മാര് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ഒന്നര ദിവസത്തോളം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ ഇന്നലെ രാത്രിയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
Read more
മര്‍ദ്ദനം മറച്ച് പിടിച്ച ജയില്‍ അധികൃതര്‍ അപസ്മാര രോഗമാണ് ആശുപത്രിയില്‍ ഹാജരാക്കിയതിന് കാരണമായി പറയുന്നത്. എന്നാല്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും മതിയായ ചികിത്സ നല്‍കിയില്ലെന്നും ഹര്‍ഷദ് അദ്ദേഹത്തിന്റെ പിതാവിനോട് പറഞ്ഞു