'വിരമിക്കുന്ന ചീഫ് ജസ്റ്റിസിനെ മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാനാക്കുന്നുവെന്ന കിവംദന്തിയും, കെ.എസ്.ആര്‍.ടി.സി, സര്‍വ്വകലാശാല വിഷയങ്ങള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനില്‍ നിന്ന് എടുത്തുമാറ്റിയതും തമ്മില്‍ ഒരു ബന്ധവുമില്ല, ആരും തെറ്റിദ്ധരിക്കരുത്' ജയശങ്കറുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഹൈക്കോടതി ജഡ്ജിമാരുടെ പരിണഗണനാ വിഷയങ്ങളില്‍മാറ്റം വന്നപ്പോള്‍ സര്‍വ്വകലാശാല, കെ എസ് ആര്‍ ടി സി വിഷയങ്ങള്‍ ദേവന്‍ രാമചന്ദ്രനില്‍ നിന്നും എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ട് പ്രമുഖ സാമൂഹ്യ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ജയശങ്കറുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വര്‍ഷത്തില്‍ മൂന്നു തവണ ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ പുതുക്കി നിശ്ചയിക്കും- ക്രിസ്മസ് അവധിക്കു ശേഷം ജനുവരിയിലും, വേനലവധി കഴിഞ്ഞു മേയിലും, ഓണം അവധി കഴിഞ്ഞു സെപ്റ്റംബറിലും. അതില്‍ യാതൊരു പുതുമയുമില്ല.
ഏത് ജഡ്ജി ഏതേതു വിഷയങ്ങള്‍ കേള്‍ക്കണം എന്നത് ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരത്തില്‍ പെട്ട കാര്യമാണ്. സര്‍ക്കാരിന് ഇതില്‍ യാതൊരു പങ്കുമില്ല.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു മുടക്കം കൂടാതെ ശമ്പളം കൊടുക്കണം എന്ന ഉത്തരവോ സര്‍ക്കാര്‍- ചാന്‍സലര്‍ യുദ്ധമോ ഇവിടെ പ്രസക്തമല്ല.
ഏപ്രില്‍ 23നു വിരമിക്കുന്ന ചീഫ്ജസ്റ്റീസിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന കിംവദന്തിയുമായി ഇപ്പോഴത്തെ മാറ്റങ്ങള്‍ക്കു ബന്ധമില്ല.
ആരും തെറ്റിദ്ധരിക്കരുത്, പ്ലീസ്..

Read more