മോഫിയയുടെ മരണത്തിൽ ആരോപണവിധേയനായ ആലുവ സർക്കിൾ ഇൻസ്‌പെക്ടർ സി.എൽ. സുധീറിനെതിരെ സർക്കാർ നടപടിയെടുക്കാത്തതിൽ പരിഹാസവുമായി അഡ്വ ജയശങ്കർ. രാജഭരണം ആയിരുന്നെങ്കിൽ സി.ഐക്ക് വീരശൃംഖല കിട്ടിയേനെ. ജനകീയ സർക്കാർ ഒരു ഗുഡ് സർവീസ് എൻട്രി എങ്കിലും നൽകി ആദരിക്കേണ്ടതാണ് എന്ന് ജയശങ്കർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. കോളിളക്കം സൃഷ്ടിച്ച ഉത്ര കൊലക്കേസിൻ്റെ പ്രാഥമിക അന്വേഷണം കുളമാക്കിയതും സി.എൽ. സുധീർ തന്നെയാണെന്നും ജയശങ്കർ പറഞ്ഞു.
അഡ്വ ജയശങ്കറിന്റെ കുറിപ്പ്:
കർത്തവ്യ വ്യഗ്രനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ പരിചയപ്പെടുക: ഗാർഹിക പീഡനത്തിനു പരാതി കൊടുത്ത നിയമ വിദ്യാർത്ഥിനിയെ സ്റ്റേഷനിൽ വിളിപ്പിച്ച് ആക്ഷേപിച്ചു മരണത്തിലേക്ക് തളളിവിട്ട ആലുവ സർക്കിൾ ഇൻസ്‌പെക്ടർ സി.എൽ.സുധീർ. കോളിളക്കം സൃഷ്ടിച്ച ഉത്ര കൊലക്കേസിൻ്റെ പ്രാഥമിക അന്വേഷണം കുളമാക്കിയതും ഇദ്ദേഹം തന്നെ.
രാജഭരണം ആയിരുന്നെങ്കിൽ വീരശൃംഖല കിട്ടിയേനെ. ജനകീയ സർക്കാർ ഒരു ഗുഡ് സർവീസ് എൻട്രി എങ്കിലും നൽകി ആദരിക്കേണ്ടതാണ്.
ബിഗ് സല്യൂട്ട്, സുധീർ സാർ!!