നവംബര്‍ 3-ന് ശേഷം നിലവിലെ വി.സിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെടും, പുതിയ വി.സിമാരുടെ ലിസ്റ്റും തയ്യാറാക്കി,

നവംബര്‍ 3 ന് ശേഷം കേരളത്തിലെ ഒമ്പത് സര്‍വ്വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തെയ്യാറെടുക്കുന്നു. ഒരോ സര്‍വ്വകലാശാലകളില്‍ നിന്നും പത്ത് പ്രൊഫസര്‍മാരുടെ വീതം പേരുകളാണ് ഗവര്‍ണ്ണറുടെ കയ്യിലുള്ള ലിസ്റ്റിലുള്ളത്. ഇവരെല്ലാവരും പത്ത് വര്‍ഷത്തിലധികം കാലം സര്‍വ്വകലാശാലാ ശാല പ്രൊഫസര്‍ പദവിയില്‍ സേവനമനുഷ്ഠിച്ചവരുമാണ്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതിയ യു ജി സി ചട്ടങ്ങളുടെ ചുവട് പിടിച്ചാണ് വി സി മാരെ നിയിക്കാന്‍ ഗവര്‍ണ്ണര്‍ തെയ്യാറെടുക്കുന്നത്.

നിലവില്‍ ഒമ്പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് അവരുടെ നിയമനം യു ജി സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകയാല്‍ ഗവര്‍ണ്ണര്‍ കാരണം കാണിക്കാല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അതിന് അവര്‍ മറുപടി നല്‍കേണ്ട സമയം അവസാനിക്കുന്നത് നവംബര്‍ 3 ന് വൈകീട്ട് 3 മണിയോടെയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ എന്ത് മറുപടി നല്‍കിയാലും ഗവര്‍ണ്ണര്‍ക്ക് ഈ ഒമ്പത് പേരെയും തല്‍സ്ഥാനത്ത് നിന്ന് നീക്കണ്ടി വരും. കാരണം കേരളാ ടെക്്‌നിക്കല്‍ സര്‍വ്വകലാശാല വി സിക്കെതിരായ സുപ്രിം കോടതി വിധി മറ്റ് സര്‍വ്വകലാശാലകളെ വി സി മാര്‍ക്കും ബാധകമാണ്.

നവബംര്‍ മുന്നിന് ശേഷം ചാന്‍സലര്‍ എന്ന അധികാരമുപയോഗിച്ച് കമ്മിററികള്‍ വിളിച്ച് ചേര്‍ത്ത് വി സിമാരെ സ്വന്തം നിലക്ക് നിയമിക്കാനൊരുങ്ങുകയാണ് ഗവര്‍ണ്ണര്‍. പുതിയ യു ജി സി ചട്ടപ്രകാരം തന്നെ നിയമനങ്ങള്‍ നടത്താന്‍ ഗവര്‍ണ്ണര്‍ക്ക് കഴിയും. ഇത് സര്‍ക്കാരിനെ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്. കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി മഹാദേവന്‍പിള്ള വിരമിച്ചപ്പോല്‍ പകരം ചുമതല നല്‍കിയത്് സര്‍ക്കാര്‍ താല്‍പര്യത്തിന് വിരുദ്ധമായി ആരോഗ്യ സര്‍വ്വകലാശാല വി സി ഡോ. മോഹനന്‍ കുന്നമ്മിലിനായിരുന്നു. മോഹനന്‍ കുന്നമ്മലിനെ വി സി ആയി നിയമിച്ചതും സര്‍ക്കാരിന്റെ താല്‍പര്യത്തിന് വിരുദ്ധമായിട്ടായിരുന്നു.

ഡോ. രാജശ്രീ സുപ്രിം കോടതി വിധി പ്രകാരം കെ ടി യു വി സി സ്ഥാനം രാജിവച്ചപ്പോള്‍ കേരളാ ഡിജിറ്റല്‍ സര്‍വ്വകലാശാല വി സി ഡോ. സജി ഗോപിനാഥിന് വി സിയുടെ താല്‍ക്കാലിക ചുമതല നല്‍കണമെന്നാണ് സര്‍്ക്കാര്‍ ആഗ്രഹിച്ചത്. എന്നാല്‍ അതും ഗവര്‍ണ്ണര്‍ വെട്ടി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയിക്ക് വി സി ചുമതല നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കവും ഗവര്‍ണ്ണര്‍ തടഞ്ഞിരുന്നു. കെ ടി യുവിലും ഗവര്‍ണ്ണര്‍ സ്വന്തം നിലക്ക് വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഒരുങ്ങുകയാണ്.

Read more

സര്‍ക്കാരിന് കൂച്ചുവിലങ്ങിടാന്‍ കിട്ടിയ ഏറ്റവും മികച്ച അവസരമായാണ് ഗവര്‍ണ്ണര്‍ ഇതിനെ കാണുന്നത്. സുപ്രിം കോടതി വിധ എല്ലാ കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും ബാധകമാണെന്ന് സര്‍ക്കാരിനും അറിയാം. എന്നാല്‍ ഗവര്‍ണ്ണര്‍ ഏക പക്ഷീയമായി ഇത്തരത്തില്‍ വി സിമാരെ നിയമിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളും പൂര്‍ണ്ണമായി സി പിഎം നിയന്ത്രണത്തിലാണ്. അത് കൊണ്ട് ഗവര്‍ണ്ണര്‍ വി സിമാരെ നിയമിച്ചാല്‍ അവര്‍ തങ്ങളുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കില്ലന്ന്് വ്യക്തമായി പാര്‍ട്ടിക്കും സര്‍ക്കാരിനും അറിയാം. എന്നാല്‍ ഗവര്‍ണ്ണറാകട്ടെ രണ്ടും കല്‍പ്പിച്ച് മുന്നോട്ട് പോവുകയാണ്.