സഭ ഇരയ്‌ക്കൊപ്പം നിൽക്കണം; ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ

ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ ബിഷപ്പിനെതിരെ കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ.

നിരവധി പരാതികൾ വന്നിട്ടും സഭ ബിഷപ്പ് ഫ്രാങ്കോയെ സസ്‌പെൻഡ് ചെയ്യുകയോ മാറ്റി നിർത്തുകയോ ചെയ്തിട്ടില്ലെന്ന് സിസ്റ്റർ അനുപമ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വീണ്ടും ഒരു കന്യാസ്ത്രീ ബിഷപ്പിനെതിരെ മൊഴി നൽകിയത് ബിഷപ്പ് കൂടുതൽ പേരെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട് എന്നതിന്റെ തെളിവാണ്. ബിഷപ്പ് ഫ്രാങ്കോ സ്വാധീനിച്ചതുകൊണ്ടാകാം കന്യാസ്ത്രീ പരാതിയുമായി മുന്നോട്ട് പോകാതിരുന്നതെന്നും അവർ ആരോപിച്ചു.

Read more

ഈ വിഷയത്തിൽ സഭ മൗനം പാലിക്കുന്നത് കന്യാസ്ത്രീയ്ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. സഭ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം നിൽക്കണം. ബിഷപ്പിനെതിരെ ആദ്യ പരാതി നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും ഇതുവരെ സഭ അധികാരികൾ മറുപടി നൽകിയിട്ടില്ല. സഭ അധികാരികൾ ബിഷപ്പിനെ സംരക്ഷിക്കുന്നുവെന്നും കന്യാസ്ത്രീകൾ ആരോപിച്ചു.