ഏകച്ഛത്രാധിപതിയെ പോലെ പെരുമാറുന്ന ചെയര്‍മാനെ നിയന്ത്രിക്കുന്നതില്‍ വീഴ്ച്ച പറ്റി ; വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ വിമര്‍ശിച്ച് എം.എം മണി

വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ വിമര്‍ശിച്ച് മുന്‍മന്ത്രി എം.എം.മണി രംഗത്ത് . വകുപ്പിലെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ മന്ത്രിക്ക് വീഴ്ചപറ്റിയെന്ന് അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. . പ്രഗല്‍ഭര്‍ ഭരിച്ച വകുപ്പാണെന്ന് മന്ത്രി മനസ്സിലാക്കണം. അവരെടുത്ത നിലപാടിന്റെ ഭാഗമാണ് അന്നൊന്നും പ്രശ്‌നങ്ങള്‍ ഇല്ലാതെ പോയത്. കെഎസ്ഇബി ചെയര്‍മാനെ നിയന്തിക്കാന്‍ മന്ത്രിക്ക് കഴിയണമെന്നും മണി അഭിപ്രായപ്പെട്ടു.

കെഎസ്ഇബി ചെയര്‍മാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. കാണേണ്ടവരൊക്കെ കണ്ടശേഷമാണ് അത് പിന്‍വലിച്ചത്. മര്യാദകേടാണ് കാണിച്ചതെന്നും പെരുമാറ്റം ഏകച്ഛത്രാധിപതിയെ പോലെയാണെന്നും മണി തുറന്നടിച്ചു.

Read more

ചെയര്‍മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുന്‍സര്‍ക്കാരിന്റെ കരാറുകളെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. അത് പ്രതിപക്ഷം ആയുധമാക്കി. എന്നാല്‍ അത് ആയുധമാക്കാനുള്ള യോഗ്യത പ്രതിപക്ഷത്തിനില്ലെന്ന് മണി പറഞ്ഞു. വൈദ്യുതി ബോര്‍ഡിനകത്ത് ഏറ്റവും വൃത്തികേട് ചെയ്ത ആളുകളാണ് അവരെന്നും മണി ആരോപിച്ചു