വയനാട് ദുരന്തം ധൂര്‍ത്തിനുള്ള അവസരമാക്കിയെന്ന് ആരോപണം. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലില്‍ താമസിച്ചെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബില്ലുകൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്തറിയുന്നത്. 48 ദിവസത്തെ താമസത്തിന് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന് ചെലവായത് 1,92,000 രൂപ എന്നാണ് ബില്ലിൽ പറയുന്നത്. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈ തുക അനുവദിക്കാന്‍ കലക്ടര്‍ക്ക് ബില്‍ സമര്‍പ്പിച്ചു. അതേസമയം ദുരന്തബാധിതര്‍ക്ക് പ്രതിമാസം വാടക ഇനത്തില്‍ അനുവദിക്കുന്നത് 6000 രൂപയാണ്. ഈ സ്ഥിതി ഉള്ളപ്പോഴാണ് പ്രതിദിനം 4000 രൂപ ഉദ്യോഗസ്ഥര്‍ എഴുതിയെടുക്കുന്നത്.