എറണാകുളത്ത് അല്‍ഫോന്‍സ് കണ്ണന്താനം മൂന്നാമത്

വ്യത്യസ്തമായ പ്രചാരണപരിപാടികളിലൂടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ദയനീയമാണ് കണ്ണന്താനത്തിന്റെ പ്രകടനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. രാജീവിനും പിന്നിലായി മൂന്നാമതാണ് അല്‍ഫോന്‍സ് കണ്ണന്താനം.

ഹൈബിക്ക് 156,607 വോട്ടും, പി രാജീവിന് 112,092 വോട്ടും രേഖപ്പെടുത്തിയ സമയത്ത് കണ്ണന്താനത്തിന് ലഭിച്ചിരിക്കുന്നത് 50,035 വോട്ടുകള്‍ മാത്രമാണ്. 47,266 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന്റെ ഹൈബി ഈഡനുള്ളത്.

Read more

അതേ സമയം സംസ്ഥാനത്തെ 20 സീറ്റുകളില്‍ 19 ലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. ആലപ്പുഴ മാത്രമാണ് എല്‍ഡിഎഫിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്.