കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം; അപകടം ട്യൂഷന് പോകുമ്പോള്‍

എറണാകുളം ഫോര്‍ട്ട്‌കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. അമരാവതി ധര്‍മ്മശാല റോഡില്‍ മുരളി നിവാസില്‍ ദര്‍ശന ജയറാം ആണ് മരിച്ചത്. വിദ്യാര്‍ത്ഥിനി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ദര്‍ശന ചൊവ്വാഴ്ച മുതല്‍ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെയാണ് അപകടം നടന്നത്.

പരീക്ഷ തലേന്നായ തിങ്കളാഴ്ച അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുകയായിരുന്നു കുട്ടി. ബസിന് സൈഡ് കൊടുത്തപ്പോള്‍ ഓട്ടോ മറിയുകയും ട്യൂഷന് പോവുകയായിരുന്ന ദര്‍ശന അടിയില്‍പ്പെടുകയുമായിരുന്നു. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു ദര്‍ശന.