സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടീസ്. ജനം ടി വി കോ-ഓർഡിനേറ്റിംഗ് എഡിറ്ററാണ് അനിൽ നമ്പ്യാർ. ചോദ്യംചെയ്യലിന് ഹാജരാകുന്നതിനായാണ് കസ്റ്റംസ് നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാൽ നിർദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് സമൻസ് ഉടൻ നൽകും.
Read more
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കസ്‌റ്റംസ് പിടികൂടിയ അതേദിവസം (ജൂലൈ 5) ഉച്ചക്ക് സ്വപ്ന സുരേഷും അനിൽ നമ്പ്യാരും നിരവധി തവണ ഫോണിൽ സംസാരിച്ചതായാണ് പറയപ്പെടുന്നത്. സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.