കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മുംബൈ സ്വദേശി ലോകേശ്വര്‍നാഥ് (20) ആണ് മരിച്ചത്. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ലോകേശ്വര്‍നാഥ്.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് ലോകേശ്വര്‍നാഥ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിടെക് പരീക്ഷകൾ ഇന്നലെ അവസാനിച്ചിരുന്നു. മുംബൈയിലുള്ള രക്ഷിതാക്കള്‍ക്ക് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. മെസേജ് കണ്ട ഉടന്‍ രക്ഷിതാക്കള്‍ കോളേജ് അധികൃതറുമായി ബന്ധപ്പെട്ടെങ്കിലും അപ്പോഴേക്കും ലോകേശ്വര്‍നാഥ് കെട്ടിടത്തില്‍ നിന്ന് ചാടിയിരുന്നു.
Read more
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കോഴിക്കോട് എൻഐടിയിൽ മുൻപും വിദ്യാർഥി ആത്മഹത്യകൾ നടന്നിട്ടുണ്ട്. പഠനപരമായ സമ്മർദ്ദവും വേണ്ടവിധത്തിൽ കൗൺസിലിങ് ലഭിക്കാത്തതുമാണ് ആത്മഹത്യകൾ വർധിക്കുന്നതിന് പിന്നിലെ കാരണമെന്ന് വിദ്യാർഥികൾ പറയുന്നു.