തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 'ആനമുട്ട' സമ്മാനിക്കുന്ന കേരളത്തിന്റെ പ്രബുദ്ധബോധം പ്രതീക്ഷ നല്‍കുന്നു; സംഘപരിവാര്‍ രാജ്യത്തെ തകര്‍ക്കുന്നുവെന്ന് അരുന്ധതി റോയി

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളത്തിന്റെ പ്രബുദ്ധ ബോധം പ്രതീക്ഷ നല്‍കുന്നതാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി. രാജ്യത്ത് ആവിഷ്‌കാരത്തിനുപോലും കൂച്ചുവിലങ്ങിടുമ്പോള്‍ നിര്‍ഭയം പോരാട്ടം നടത്തുന്ന കേരളം പ്രതീക്ഷയാണ്.

തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെയും പ്രതികരിക്കുന്നവരെയും ഇല്ലായ്മചെയ്യുന്ന ഫാസിസ്റ്റ് നിലപാടാണ് രാജ്യംഭരിക്കുന്നവര്‍ കൈക്കൊള്ളുന്നത്
എഴുത്തുകാരെയും സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകരെയും ഇല്ലായ്മചെയ്യുകയാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പലരെയും ജയിലിലടച്ച് പീഡിപ്പിക്കുന്ന അനുഭവമാണ് കണ്‍മുമ്പില്‍. ഫാസിസ്റ്റ് ഭരണസംവിധാനത്തിനെതിരെയുള്ള വ്യക്തമായ ബോധ്യവും നിലപാടുമാണ് അവര്‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യം തരുന്നത്. നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വലിയ പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്.

Read more

എഴുത്തുകാരും ചിന്തകരും സമൂഹത്തെ കേള്‍ക്കുന്നവരും തിരിച്ചറിയുന്നവരുമായി പ്രതിരോധം തീര്‍ക്കണം. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ അജന്‍ഡയില്‍ സംഘപരിവാര്‍ ബിജെപി രാജ്യം തകര്‍ക്കുകയാണെന്നും അരുന്ധതി റോയി ആരോപിച്ചു.