സ്റ്റാർ സിങ്ങർ സീസൺ ഒമ്പത് വിജയകിരീടമണിഞ്ഞ് അരവിന്ദ്

ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസൺ 9 ല്‍ വിജയ കിരീടം ചൂടി അരവിന്ദ്. ഒക്ടോബർ 20 ഞായറാഴ്ചയായിരുന്നു ഗ്രാൻഡ് ഫിനാലെ. ദിഷാ പ്രകാശ്, അരവിന്ദ് ദിലീപ് , അനുശ്രീ അനിൽ കുമാർ, ബൽറാം കെ, അരവിന്ദ് ദിലീപ്, ശ്രീരാഗ് ഭരതൻ എന്നിവരാണ് ഫൈനലിലെത്തിയത്. പ്രശസ്ത ഗായകൻ ഹരിഹരൻ, നടി വിദ്യാ ബാലൻ എന്നിവർ ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ പങ്കെടുത്തു.

രണ്ട് റൗണ്ടുകളായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പൊയന്‍റ് നേടിയാണ് അരവിന്ദ് വിജയിയായത്. എല്‍ഇഡി സ്ക്രീനിലാണ് വിജയിയെ തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാര്‍ സിംഗര്‍ പോപ്പുലര്‍ മത്സാര്‍ത്ഥിയായി ശ്രീരാഗ് തിര‌ഞ്ഞെടുക്കപ്പെട്ടു. ഹരിഹരന്‍റെയും സ്റ്റീഫന്‍ ദേവസ്യയുടെയും ഗംഭീര പ്രകടനത്തിനും വേദി സാക്ഷിയായി.

അതിയായ സന്തോഷമുണ്ടെന്ന് അരവിന്ദ് പറഞ്ഞു. വിജയത്തിൽ തന്റെ മാതാപിതാക്കൾ, അധ്യാപകർ, ഉപദേശകർ, വിധികർത്താക്കൾ, തുടങ്ങി എല്ലാവരുടെയും പിന്തുണക്കാർക്കും നന്ദിയും അരവിന്ദ് അറിയിച്ചു. അതേസമയം അരവിന്ദ് – 96.5 %, ഡിഷ് – 95.0 %, നന്ദ – 91.8%, അനുശ്രീ – 90.2%, ബൽറാം – 87.8%, ശ്രീരാഗ് – 86.2% എന്നിങ്ങനെയാണ് അന്തിമ ഫലങ്ങൾ.

Read more