ആശാവർക്കർമാരുടെ സമരത്തിൽ യോഗത്തിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാവർക്കർമാർ നടത്തിയ ചർച്ച പൂർത്തിയായതിന് ശേഷം പ്രതികരിക്കുകായിരുന്നു ആരോഗ്യമന്ത്രി.
ആശാപ്രവർത്തകരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വീണ ജോർജ്ജ് വ്യക്തമാക്കി. ഓണറേറിയം വർധിപ്പിക്കൽ തത്വത്തിൽ അംഗീകരിക്കാമെന്ന് തൊഴിൽ മന്ത്രി ഉറപ്പ് നൽകിയതായി ആശാവർക്കർമാർ പറഞ്ഞു.
Read more
ഓണറേറിയം വർധിപ്പിക്കുന്നതിന് പുറമേ, പഠന സമിതിയെ വെച്ച് പഠനം നടക്കുന്ന കാലാവധി ഒരു മാസമായി കുറയ്ക്ക്‌ണമെന്നാണ് ആവശ്യം. ഈ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കിയാൽ സമരം അവസാനിപ്പിക്കുമെന്നും ആവശ്യങ്ങളിലെ സത്യസന്ധത മന്ത്രിയ്ക്ക് ബോധ്യമായെന്നും സമരസമിതി പറഞ്ഞു.