നിയമസഭാ കൈയാങ്കളി കേസിൽ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും വാച്ച് ആൻഡ് വാർഡായി എത്തിയ പൊലീസുകാരാണ് സംഘർഷമുണ്ടാക്കിയതെന്നും പ്രതികളുടെ വാദം. പൊലീസ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികൾ വാദിക്കുന്നു.
നിയമസഭാ കൈയാങ്കളി കേസിൽ വിശദമായ വാദപ്രതിവാദമാണ് തിരുവനന്തപുരം കോടതിയിൽ നടക്കുന്നത്. ഇതിനിടെയാണ് പുതിയ വാദവുമായി മുൻ എംഎൽഎമാരായ പ്രതികളുടെ അഭിഭാഷകൻ രംഗത്തെത്തിയത്. മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത്, സി.കെ. സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് വിടുതൽ ഹര്‍ജി സമർപ്പിച്ചത്.
Read more
സ്പീക്കറുടെ ഡയസിൽ കയറിയത് ആറ് എംഎൽഎമാർ മാത്രമല്ലെന്നും മറ്റ് ചിലരുമുണ്ടെന്നും പ്രതികൾ ചൂണ്ടിക്കാട്ടി. അക്രമം കാണിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പൊലീസ് ഇടപെട്ടതോടെ പ്രതിരോധിക്കുകയായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. കേസിൽ പൊലീസ് മാത്രമാണ് സാക്ഷികൾ. 140 എംഎൽഎമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നുമാണ് പുതിയ വാദങ്ങൾ.